ശ്വേത പ്രസിഡൻ്റ്, കുക്കു സെക്രട്ടറി. അമ്മയുടെ ഭരണം ഇനി വനിതകൾ നിയന്ത്രിക്കും.
- Posted on August 16, 2025
- News
- By Goutham prakash
- 163 Views
സി.ഡി. സുനീഷ്
ചരിത്രത്തിലാദ്യമായി,
താരസംഘടനയായ 'അമ്മ'യുടെ തിരഞ്ഞെടുപ്പ് ഫലം പ്രഖ്യാപിച്ചു.
അദ്ധ്യക്ഷ സ്ഥാനത്തേക്ക് ശ്വേത മേനോൻ തിരഞ്ഞെടുക്കപ്പെട്ടു
ജനറൽ സെക്രട്ടറി സ്ഥാനത്തേക്ക് കുക്കു പരമേശ്വരൻ തിരഞ്ഞെടുക്കപ്പെട്ടു. ഉണ്ണി ശിവപാലാണ് ട്രഷറർ
ജയൻ ചേർത്തല, ലക്ഷ്മി പ്രിയ എന്നിവരാണ് വൈസ് പ്രസിഡൻ്റുമാർ
ആകെയുള്ള 504 അംഗങ്ങളിൽ 298 പേരാണ് വോട്ട് ചെയ്തത്. ഗിന്നസ് പക്രുവാണ് അവസാനമായി വോട്ട് ചെയ്തത്.
വോട്ടെണ്ണൽ ആരംഭിച്ചപ്പോൾ തന്നെ ഇരുതാരങ്ങളും ലീഡ് ചെയ്യുന്നുണ്ടായിരുന്നു. ജോയിന്റ് സെക്രട്ടറി സ്ഥാനത്തേക്ക് അൻസിബ ഹസൻ നേരത്തേ എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടിരുന്നു.
അമ്മയുടെ തലപ്പത്തേക്ക് ഒരു സ്ത്രീ വരണമെന്ന് പറഞ്ഞു, സ്ത്രീ വന്നു; എല്ലാവരെയും ഒപ്പം ചേർത്ത് മുന്നോട്ടുപോകുമെന്ന്,ശ്വേതാ മേനോൻ അടുത്ത സുഹൃത്ത്; ആരുജയിച്ചാലും അവർക്കൊപ്പമുണ്ടാകും, അമ്മ തുടങ്ങിവെച്ച നല്ല പ്രവൃത്തികൾ തുടരും - ബാബുരാജ്
