കെ.സി.എ, എൻ.എസ്.കെ ടൂർണ്ണമെൻ്റിൽ പാലക്കാടിനെ തോല്പിച്ച് തിരുവനന്തപുരം

സ്പോർട്ട്സ് ലേഖകൻ.



തിരുവനന്തപുരം : കെസിഎ - എൻ.എസ്.കെ ട്വൻ്റി 20 ചാമ്പ്യൻഷിപ്പിൽ തിരുവനന്തപുരത്തിന് വിജയം. 26 റൺസിനാണ് തിരുവനന്തപുരം പാലക്കാടിനെ തോല്പിച്ചത്. മഴ മൂലം 12 ഓവർ വീതമാക്കി ചുരുക്കിയ മല്സരത്തിലായിരുന്നു തിരുവനന്തപുരത്തിൻ്റെ വിജയം. പത്തനംതിട്ടയും കോഴിക്കോടുമായുള്ള മറ്റൊരു മല്സരം മഴയെ തുടർന്ന് പൂർത്തിയാക്കാനായില്ല. പത്തനംതിട്ട ആറ് ഓവറിൽ 71 റൺസെടുത്ത് നില്ക്കെ മല്സരം മഴയെ തുടർന്ന് ഉപേക്ഷിക്കുകയായിരുന്നു.


പാലക്കാടിനെതിരെ ആദ്യം ബാറ്റ് ചെയ്ത തിരുവനന്തപുരം 12 ഓവറിൽ മൂന്ന് വിക്കറ്റ് നഷ്ടത്തിൽ 141 റൺസെടുത്തു. ഓപ്പണർമാരായ അഭിഷേക് നായരും ഷോൺ റോജറും ചേർന്നുള്ള 80 റൺസിൻ്റെ തകർപ്പൻ കൂട്ടുകെട്ടാണ് തിരുവനന്തപുരത്തിന് മികച്ച സ്കോർ സമ്മാനിച്ചത്. അഭിഷേക് നായർ 34 പന്തുകളിൽ നിന്ന് 69 റൺസും ഷോൺ റോജർ 22 പന്തുകളിൽ നിന്ന് 50 റൺസും നേടി. പാലക്കാടിന് വേണ്ടി അജിത് രാജ് മൂന്ന് വിക്കറ്റുകൾ വീഴ്ത്തി. മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ പാലക്കാടിന് 12 ഓവറിൽ ഏഴ് വിക്കറ്റ് നഷ്ടത്തിൽ 113 റൺസ് മാത്രമാണ് നേടാനായത്. 13 പന്തുകളിൽ 26 റൺസെടുത്ത ഓപ്പണർ വിഷ്ണു മേനോൻ രഞ്ജിത് മാത്രമാണ് പാലക്കാട് നിരയിൽ അല്പമെങ്കിലും ഭേദപ്പെട്ട പ്രകടനം കാഴ്ച വച്ചത്. അശ്വിൻ ആനന്ദ് 16ഉം ഹരികൃഷ്ണൻ 17ഉം ഗൌതം കൃഷ്ണ 14ഉം റൺസെടുത്തു. തിരുവനന്തപുരത്തിന് വേണ്ടി അഭിജിത് പ്രവീൺ മൂന്നും വിജയ് വിശ്വനാഥ് രണ്ട് വിക്കറ്റുകളും വീഴ്ത്തി. തിരുവനന്തപുരത്തിന് വേണ്ടി 69 റൺസുമായി ടോപ് സ്കോററായ അഭിഷേക് നായരാണ് പ്ലെയർ ഓഫ് ദി മാച്ച്.

Author
Citizen Journalist

Goutham prakash

No description...

You May Also Like