മദ്യലഹരിയിൽ യുവാവ് നാലുപേരെ വെട്ടിക്കൊന്നു
- Posted on March 29, 2025
- News
- By Goutham prakash
- 165 Views
മാനന്തവാടി.
മദ്യലഹരിയിൽ തിരുനെല്ലി ഉണ്ണികപ്പറമ്പ് ഉന്നതിയിലെ കുടുംബാംഗങ്ങളായ നാലു പേരെ യുവാവ് വെട്ടികൊല പ്പെടുത്തി. കേസിലെ പ്രതി ഉണ്ണികപ്പറമ്പ് കോളനി യിലെ ഗിരീഷ് [38] നെ തലപ്പുഴ 43ൽ വെച്ച് പോലീസ് പിടികൂടി. ഇന്നലെ അർധരാത്രിയാണ് പ്രതിയുടെ രണ്ടാം ഭാര്യ നാഗി, [34], നാഗിയുടെ മകൾ കാവേരി [5], ഭാര്യയുടെ അച്ഛൻ കരിയൻ [70], ഭാര്യയുടെ അമ്മ ഗൗരി (65) എന്നിവരെ ഗിരീഷ് വെട്ടിക്കൊലപ്പെടുത്തിയത്. തുടർന്ന് ഇയാൾ ഒളിവിൽ പോവുകയായിരുന്നു. തലപ്പുഴ എസ് ഐ ടി. അനീഷ്, തലപ്പുഴ സ്പെഷ്യൽ ബ്രാഞ്ച് എസ്ഐ ജി. അനിൽ, തലപ്പുഴ സ്റ്റേഷൻ സിപിഒമാരായ അലി, ഷക്കീർ എന്നിവർ ഉൾപ്പെടുന്ന സംഘമാണ് പ്രതിയെ പിടികൂടിയത്.
