കേന്ദ്ര ബജറ്റ് ഇന്ന്, സാമ്പത്തീക സർവേയിൽ കേരളത്തിന് സല്യൂട്ട്
- Posted on February 01, 2025
- News
- By Goutham prakash
- 202 Views
മൂന്നാം മോദി സര്‍ക്കാരിന്റെ രണ്ടാമത്തേയും നിര്‍മ്മല സീതാരാമന്റെ എട്ടാമത്തേയും ബജറ്റാണ് ഇന്നവതരിപ്പിക്കുന്നത്. സാമ്പത്തിക പ്രതിസന്ധി മറികടക്കാനും വിലക്കയറ്റം പിടിച്ചു നിര്‍ത്താനും എന്തൊക്കെ പ്രഖ്യാപനങ്ങളാണ് ബജറ്റിലുണ്ടാകുകയെന്നാണ് രാജ്യം ഉറ്റുനോക്കുന്നത്. ഇടത്തരക്കാര്‍ക്കും പിന്നാക്കവിഭാഗങ്ങള്‍ക്കും ഊന്നല്‍ നല്‍കുന്ന ബജറ്റ് ആയിരിക്കുമെന്ന് സൂചന. ഇന്നത്തെ ബജറ്റ് അവതരണത്തോടെ ഒരേ പ്രധാനമന്ത്രിക്ക് കീഴില്‍ തുടര്‍ച്ചയായി എട്ട് തവണ ബജറ്റ് അവതരിപ്പിക്കുന്ന ആദ്യ ധനമന്ത്രിയായി നിര്‍മല സീതാരാമന്‍ മാറും.
കേന്ദ്ര ബജറ്റിന് മുന്നോടിയായുള്ള സാമ്പത്തിക സര്‍വെ റിപ്പോര്‍ട്ടില്‍ കേരളത്തിന് അഭിനന്ദനം. തദ്ദേശ ഭരണ സ്ഥാപനങ്ങള്‍ വഴി സുസ്ഥിര വികസന ലക്ഷ്യങ്ങള്‍ നടപ്പാക്കുന്നത് ചൂണ്ടികാട്ടിയാണ് സാമ്പത്തിക സര്‍വെ റിപ്പോര്‍ട്ട് കേരളത്തെ അഭിനന്ദിച്ചിരിക്കുന്നത്. അതേസമയം സ്വകാര്യ മേഖലയിലെ ജോലി സമയത്തിലടക്കം വലിയ മാറ്റങ്ങള്‍ നിര്‍ദ്ദേശിച്ചുള്ളതാണ് ഇത്തവണത്തെ സാമ്പത്തിക സര്‍വെ റിപ്പോര്‍ട്ട്.
