സുവർണ്ണ ചകോരം ബ്രസിലീയൻ ചിത്രം ‘മാലു’വിന്
- Posted on December 21, 2024
- News
- By Goutham prakash
- 160 Views
29-ാമത് കേരള രാജ്യാന്തര ചലച്ചിത്ര മേളയില്‍ മികച്ച ചിത്രത്തിനുള്ള സുവര്‍ണ്ണ ചകോരം പെഡ്രോ ഫ്രയറിയുടെ ‘മാലു’ സ്വന്തമാക്കി.നിശാഗന്ധിയിൽ വച്ച് നടന്ന ചടങ്ങിൽ മുഖ്യമന്ത്രി പിണറായി വിജയൻ സിനിമയുടെ സംവിധായകൻ പെഡ്രോ ഫ്രയറിയ്ക്ക് പുരസ്ക്കാരം സമ്മാനിച്ചു. സംവിധായകനും നിര്‍മ്മാതാക്കള്‍ക്കുമായി 20 ലക്ഷം രൂപയും പ്രശസ്തി പത്രവും സുവര്‍ണ്ണ ചകോരത്തിനൊപ്പം സമ്മാനിച്ചു.
റിയോ ഡി ജനീറോയിലെ തീർത്തും അരക്ഷിതമായൊരു ചേരിയിൽ ജീവിക്കുന്ന അമ്മയായ മാലുവിലൂടെയാണ് കഥ പുരോഗമിക്കുന്നത്. മൂന്ന് തലമുറകളുടെ കഥ പറയുന്ന ചിത്രം ആത്മബന്ധങ്ങളുടെ കൂടെയാണ് '
