പാലക്കാട്, വോട്ടിങ്ങിൽ ആവേശമില്ല
- Posted on November 20, 2024
- News
- By Varsha Giri
- 324 Views
പാലക്കാട്.
പ്രചാരണത്തിലും കലാശക്കൊട്ടിലും കണ്ട ആവേശം ബൂത്തുകളില്‍ പ്രകടമാകാതെ പാലക്കാട്ടെ വോട്ടിങ് പകല്‍. ഉപതിരഞ്ഞെടുപ്പിലെ പോളിങ് ആദ്യപാതി പിന്നിടുമ്പോള്‍ മിക്ക ബൂത്തുകളിലും തിരക്കില്ല. രണ്ടുമണിവരെ 44.46 ശതമാനം മാത്രമാണ് പോളിങ്. 2021ല്‍ രണ്ടുമണിവരെ 49.65 ആയിരുന്നു പോളിങ് ശതമാനം. വോട്ടിങ് തുടങ്ങി ആദ്യ അര മണിക്കൂറില്‍ ബൂത്തുകളില്‍ വോട്ടര്‍മാരുെട നീണ്ടനിര കണ്ടുവെങ്കിലും, പിന്നീട് പതിയെ കുറഞ്ഞുവന്നു. കള്ളവോട്ട് വിവാദം ശക്തമായതിനാല്‍ പരമാവധി വോട്ടര്‍മാരെ ആദ്യ മണിക്കൂറുകളില്‍ ബൂത്തിലെത്തിക്കാനുള്ള മുന്നണികളുടെ ശ്രമം വിലപ്പോയില്ലെന്നാണ് വിലയിരുത്തല്‍
സി.ഡി. സുനീഷ്
