ചാപ്പ കുത്തലുകൾ ഇക്കാലഘട്ടത്തിന്റെയും ശാപം: ധനുജകുമാരി

മികച്ച നേട്ടങ്ങൾ കൊയ്യുന്നവരെയും പലതരത്തിലുള്ള ചാപ്പ കുത്തലുകൾ കൊണ്ട് തകർക്കുന്ന നിലപാടുകൾ ഇക്കാലഘട്ടത്തിന്റെയും ശാപമാണെന്ന് എഴുത്തുകാരി ധനുജകുമാരി.

 മികച്ച കഴിവുകൾ ഉണ്ടായിരുന്നാലും ചെങ്കൽചൂളയിൽ നിന്നുള്ളവരെന്ന കാരണത്താൽ അതെല്ലാം നിഷ്പ്രഭമാക്കപ്പെടുന്ന സമൂഹത്തിന്റെ പ്രതിനിധിയാണ് താൻ.നിരവധി പ്രതിഭകൾ ഞങ്ങൾക്കിടയിൽ നിന്നും മുന്നോട്ടു വരുന്നുണ്ട്. പക്ഷെ അർഹതപ്പെട്ട അംഗീകാരങ്ങൾ പലർക്കും ലഭിക്കാതെ പോകുന്നുണ്ടെന്നും അവർ പറഞ്ഞു.

 ഈ വർഷത്തെ മലയാള ദിന ഭരണഭാഷ വാരാചരണ പരിപാടികൾ തൊഴിൽ ഭവനിൽ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അവർ.


 ഒട്ടേറെ പ്രതിസന്ധികളുടെ പരിണിതഫലമായി ഒൻപതാം ക്ലാസിൽ പഠനം ഉപേക്ഷിക്കേണ്ടി വന്ന തന്റെ പുസ്തകങ്ങൾ ഇന്ന് രണ്ട് സർവകലാശാലകളിൽ പഠന പുസ്തകമായി മാറിയത് ചെറുതല്ലാത്ത പോരാട്ടങ്ങളുടെ പരിണിതഫലമാണ്. പതിനേഴാമത്തെ വയസ്സിൽ രണ്ടു കുട്ടികളുമായി ആത്മഹത്യയ്ക്ക് തുനിയുമ്പോൾ സമൂഹത്തിനുമുന്നിൽ തോൽക്കാൻ ഇല്ല എന്ന ചിന്തയായിരുന്നു അന്ന് മരിച്ചിരുന്നെങ്കിൽ അതായിരി ക്കുമായിരുന്നു തന്റെ ജീവിതത്തിലെ ഏറ്റവും വലിയ പരാജയമെന്നും  ഹരിത കർമ്മ സേന അംഗം കൂടിയായ ധനുജകുമാരി പറഞ്ഞു.

 ഇക്കാലത്ത് ചെറിയ കാര്യങ്ങൾക്ക് പോലും ആത്മഹത്യ ചെയ്യുന്നവരുടെ എണ്ണം കൂടി വരികയാണ് പൊരുതാൻ മനസ്സുള്ളവർക്ക് മുന്നിൽ ഏത് പ്രതിസന്ധിയും വഴിമാറുക തന്നെ ചെയ്യും തന്റെ ജീവിതം മുന്നോട്ടുവയ്ക്കുന്ന പാഠം അതാണെന്നും 'ചെങ്കൽചൂളയിലെ എന്റെ ജീവിതത്തിന്റെ' എഴുത്തുകാരി ഓർമിപ്പിച്ചു. ഭരണഭാഷ വാ രാഘോഷത്തിന്റെ ഭാഗമായി

 തൊഴിൽ വകുപ്പിലെ ജീവനക്കാരെ മൂന്ന് ഗ്രൂപ്പുകളായി തിരിച്ച് ഒട്ടേറെ മത്സരങ്ങളാണ് ഈ ഒരാഴ്ച സംഘടിപ്പിക്കുക. സംസ്ഥാനതലത്തിൽ ജീവനക്കാർക്കായി സംഘടിപ്പിച്ച ഓൺലൈൻ കവിത ആലാപന- സാഹിത്യകൃതികളെ അവലംബിച്ചുള്ള ഏകാം ഗ വീഡിയോ മത്സരങ്ങളും വകുപ്പിന്റെ ഫേസ്ബുക്ക് പേജിൽ നടന്നുവരികയാണ്.


 ലേബർ കമ്മീഷണറേറ്റ് കോൺഫറൻസ് നടന്ന ചടങ്ങിൽ ജോയിന്റ് ലേബർ കമ്മീഷണർ എം ജി സുരേഷ് ഭരണഭാഷ പ്രതിജ്ഞ  ചൊല്ലിക്കൊടുത്തു.ജില്ലാ ലേബർ ഓഫീസർ ബിജു എ,റിസർച്ച് ഓഫീസർ സി അനിൽകുമാർ തുടങ്ങിയവർ സംസാരിച്ചു.

Author

Varsha Giri

No description...

You May Also Like