പഹല്‍ഗാം ആക്രമണത്തിലെ ആസൂത്രകർക്ക് ശക്തമായ തിരിച്ചടി കൊടുക്കണം രാഹുൽ ഗാഡി.
- Posted on May 01, 2025
- News
- By Goutham prakash
- 103 Views
പഹല്‍ഗാം ആക്രമണത്തിന് പിന്നില്‍ പ്രവര്‍ത്തിച്ചവര്‍ക്ക് ശക്തമായ തിരിച്ചടി നല്‍കണമെന്ന് ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി. പാതി മനസോടെയല്ല കാര്യങ്ങള്‍ ചെയ്യേണ്ടതെന്ന് കേന്ദ്രസര്‍ക്കാരിനെ ഓര്‍മ്മിപ്പിച്ച രാഹുല്‍, ഇനിയൊരിക്കലും ഇന്ത്യക്കെതിരെ തിരിയാത്ത വിധമുള്ള മറുപടിയാവണം നല്‍കേണ്ടതെന്നും പറഞ്ഞു. രാജ്യത്ത് ജാതി സെന്‍സസ് നടത്താനുള്ള കേന്ദ്ര സര്‍ക്കാരിന്റെ തീരുമാനം സ്വാഗതം ചെയ്യുന്നുവെന്നും സ്വകാര്യ മേഖലയില്‍ സംവരണം നടപ്പാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
