മഴക്കാലത്തെ മത്സ്യരോഗങ്ങൾ തടയാൻ മരുന്ന് വികസിപ്പിച്ച് കുസാറ്റ്.
- Posted on May 28, 2025
- News
- By Goutham prakash
- 188 Views
സി.ഡി. സുനീഷ്
കൊച്ചി: ലവണാംശമുള്ള ജലാശയങ്ങളിൽ, പ്രത്യേകിച്ച് കൂടുകളിൽ കൃഷിചെയ്യുന്ന മത്സ്യങ്ങളിലെ മഴക്കാലജന്യരോഗങ്ങൾ തടയുന്ന മരുന്ന് വികസിപ്പിച്ച് കുസാറ്റ് ഗവേഷകർ.
കൊച്ചി ശാസ്ത്ര സർവകലാശാലയുടെ (കുസാറ്റ്) നാഷണൽ സെന്റർ ഫോർ അക്വാട്ടിക് അനിമൽ ഹെൽത്ത് (NCAAH) ലെ ഗവേഷകരാണ് പെല്ലറ്റ് ഫീഡിലൂടെ മത്സ്യങ്ങൾക്ക് നൽകാവുന്ന പ്രതിരോധമരുന്ന് വികസിപ്പിച്ചത്.
മഴക്കാലം ആരംഭിക്കുന്നതോടെ മഴവെള്ളം കൃഷി ജലത്തിലേക്ക് കൂടിയ തോതിൽ പ്രവേശിക്കുന്നത് മൂലം ജലത്തിലെ ലവണതയും കാഠിന്യവും ക്രമാതീതമായി കുറയുകയും ഇതുവഴി മത്സ്യങ്ങൾക്ക് പ്രതിരോധശേഷികുറഞ്ഞ പകർച്ചവ്യാധികളിലേക്കും ജീവനാശത്തിലേക്കും നയിക്കുന്നതായി വിദഗ്ധർ അഭിപ്രായപ്പെടുന്നു.
ഈ സാഹചര്യത്തിൽ NCAAH വികസിപ്പിച്ചെടുത്ത മരുന്ന് മഴക്കാലത്ത് മത്സ്യങ്ങളുടെ ആരോഗ്യസംരക്ഷണത്തിനും രോഗപ്രതിരോധത്തിനും സഹായിക്കുകയും മത്സ്യകർഷകർക്ക് ആശ്വാസം പകരുകയുംചെയ്യും.
മരുന്നുകളും സേവനങ്ങളും ലഭ്യമാകാൻ ഡയറക്ടർ, നാഷണൽ സെന്റർ ഫോർ അക്വാട്ടിക് അനിമൽ ഹെൽത്ത്, കുസാറ്റ്, കൊച്ചി – 16, 9846047433, valsamma@cusat.ac.in /9447631101, isbsingh@gmail.com എന്ന വിലാസങ്ങളിൽ ബന്ധപ്പെടാവുന്നതാണ്.
