ആദിവാസികളെ ചിത്രീകരിച്ചതിലുള്ള അപാകത: പരിശോധിച്ച് തിരുത്തും: മന്ത്രി രാധാകൃഷ്ണൻ
- Posted on November 08, 2023
- Localnews
- By Dency Dominic
- 239 Views

തിരുവനന്തപുരം: കേരളീയത്തിന്റെ ഭാഗമായി കേരള ഫോക്ക്‌ലോര്‍ അക്കാഡമി ആദിമം എന്ന പേരില്‍ കനകക്കുന്നിൽ ലിവിങ് മ്യൂസിയം ഒരുക്കിയ, പവിലയിൽ ആ ദിവാസികളെ ചിത്രീകരിച്ചതിൽ ഉള്ള രീതിയെ കുറിച്ച്, സംവിധായിക ലീല സന്തോഷ് ഉള്‍പ്പെടെയുള്ളവര്‍ ആദിവാസികളെ പ്രദര്‍ശന വസ്തുവാക്കിയതിനെതിരെ രൂക്ഷ ഭാഷയിലാണ് പ്രതികരിച്ചത്.
മനുഷ്യരെ പ്രദര്‍ശനവസ്തുവാക്കുന്നത് വേദനയുണ്ടാക്കുന്ന കാര്യമാണ്, വേറെ ഏതെങ്കിലും സമുദായക്കാരെ അവിടെ അത്തരത്തില്‍ നിര്‍ത്തിയിട്ടുണ്ടോ എന്നാണ് ലീല സന്തോഷ് പ്രതികരിച്ചത്. ഇത്തരത്തില്‍ ചെയ്യുന്നത് എന്ത് സന്ദേശമാണ് നല്‍കുകയെന്നും അവര്‍ ചോദിച്ചു, ഈ പശ്ചാത്തലത്തിലാണ്, പരിശോധിച്ച് തിരുത്തുമെന്ന് മന്ത്രി രാധാകൃഷ്ണന്‍ പറഞ്ഞത്. പതിനായിരങ്ങളാണ് ഇവിടേയ്ക്ക് ഒഴുകിയെത്തുന്നത്. തദ്ദേശീയ ജനതയുടെ പരമ്പരാഗത ജീവിത രീതികളും ചരിത്രവും പഠന വിധേയമാക്കാനും അടുത്തറിയാനും ഈ പ്രദര്‍ശനം സഹായിക്കുന്നുണ്ട്. ട്രേഡ് ഫെയറിന്റെ ഭാഗമായി 30 സ്റ്റാളുകളും 15 ഫുഡ് കോര്‍ട്ടുകളും ഇവിടെ ഒരുക്കിയിട്ടുണ്ട്. അവിടെ നല്ല രീതിയില്‍ വില്‍പ്പനയും നടക്കുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.