നിർമിതിയുടെ വേറിട്ട തലങ്ങൾ ചർച്ച ചെയ്ത് ഐഐഎ സമ്മേളനത്തിന് ഉജ്ജ്വല സമാപനം.
- Posted on December 01, 2024
- News
- By Goutham prakash
- 173 Views
കൽപറ്റ: നിർമിതിയുടെ വ്യത്യസ്ഥ മേഖലകൾ
ചർച്ചയായ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ്
ആർക്കിടെക്ട്സിൻ്റെ ദക്ഷിണ
മേഖലസമ്മേളനത്തിന് വൈത്തിരിയിൽ
ഉജ്ജ്വല സമാപനം. പരിസ്ഥിതി സൗഹൃദ
നിർമിതികൾ, നിർമാണത്തിലെ പുതു
പ്രവണതകൾ, വാസ്തുകലയുടെ
ജനകീയവത്ക്കരണം, വാസ്തുകലയെ
സമൂഹത്തിന് എങ്ങനെ ഗുണപരമായി
ഉപയോഗപ്പെടുത്താം, വയനാടിൻ്റെ
പുനർനിർമാണത്തിൽ വാസ്തുകലയുടെ പങ്ക്
തുടങ്ങിയ വിവിധ വിഷയങ്ങൾ സമ്മേളനം
ചർച്ച ചെയ്തു.
മാനവികതയും നൂതനതയും എന്ന
വിഷയത്തിൽ നടന്ന ചർച്ചയിൽ
കസാകിസ്ഥാനിൽ നിന്നുള്ള ആർക്കിടെക്ട്
ഡമിർഉസ്സെനോവ്, പ്രമുഖ
ആർക്കിടെക്ടുകളായ സമീർ ബസ്രായ്,
ഷാജയ് ഭൂഷൺ തുടങ്ങിയവർ പങ്കെടുത്തു.
ദീപക് ഗുഗ്ഗരി, അനുപമകുണ്ടു തുടങ്ങിയവരുടെ
സെഷനുകൾ ശ്രദ്ധേയമായി. ചിലിയൻ
ആർക്കിടെക്ടും പ്രിട്സ്കർ പുരസ്കാര
ജേതാവുമായഅലെജന്ദ്രോ അരവേനയും
ബിജോയ് രാമചന്ദ്രനും ചേർന്നുള്ള
ചിന്തോദ്ദീപകമായ സെഷനോടെയാണ്
സമ്മേളനം സമാപിച്ചത്.
പ്രസക്തമായ വിഷയങ്ങൾ സമാഹരിച്ച്
സർക്കാരിൻ്റെ ശ്രദ്ധയിൽപ്പെടുത്തുമെന്ന്
ഐഐഎ കേരള ചാപ്റ്റർ ചെയർമാൻവിനോദ്
സിറിയക് പറഞ്ഞു.
കേരളം, കർണാടക, ആന്ധ്ര, തെലങ്കാന,
തമിഴ്നാട് എന്നിവിടങ്ങളിൽ നിന്നായി
നിന്നായി 700ലേറെ
ആർക്കിടെക്ടുകൾസമ്മേളനത്തിൽ
പങ്കെടുത്തു. വാസ്തുകല മേഖലയ്ക്ക്
പുത്തനുണർവ് നൽകിയാണ് സമ്മേളനം
സമാപിച്ചത്.
