ഉരുൾ പൊട്ടൽ മുൻകൂട്ടി അറിയാൻ ഇനി സെൻസറുകളും.
- Posted on November 11, 2024
- News
- By Goutham Krishna
- 91 Views
മലനിരകളിലെ ആവാസ വ്യവസ്ഥ മാറ്റത്തിന്റെ ഭാഗമായി ഉണ്ടാകുന്നഉ രുൾ പൊട്ടൽ മുൻ കൂട്ടി അറിയാൻ ഇനി സെൻസറുകളും.
സി.ഡി. സുനീഷ്.
മലനിരകളിലെ ആവാസ വ്യവസ്ഥ മാറ്റത്തിന്റെ ഭാഗമായി ഉണ്ടാകുന്നഉ രുൾ പൊട്ടൽ മുൻ കൂട്ടി അറിയാൻ ഇനി സെൻസറുകളും.
കോഴിക്കോട് സി.ഡബ്ല്യു.ആർ.ഡി.എമ്മും, സൂറത്ത് കൽ എൻ.ഐ.ടി.യും ചേർന്നാണ് സെൻസറുകൾ വികസിപ്പിക്കുന്നത്.
വ്യത്യസ്ത തീവ്രതകളിൽ പെയ്യുന്ന മഴ, ഉരുൾ പൊട്ടലായി മാറുന്നത് എങ്ങിനെയാണന്നറിയാൻ സൂറത്ത്കൽ എൻ.ഐ.ടി. ലാബിൽ കൃതിമ മഴ പെയ്യിച്ച് പരീക്ഷണം തുടങ്ങി.
അടുത്ത് മാസം വയനാട് ചൂരൽ മല ദുരന്ത പ്രദേശത്തെ മണ്ണ് പരിശോധിക്കും.ഇതിനായി അഞ്ചു ടൺ മണ്ണ് ശേഖരിക്കും.
പല പ്രദേശങ്ങളിലെ മണ്ണെടുത്ത് പരിശോധിക്കുന്നതിലൂടെ അതി തീവ്ര മഴ എങ്ങിനെയാണ് മണ്ണിന്റെ ജൈവാസ വ്യവസ്ഥയെ മാറ്റുന്നതെന്ന് മനസ്സിലാക്കാൻ കഴിയും.
ദീർഘനാളത്തെ ഈ പരീക്ഷണങ്ങളിലൂടെ മാത്രമേ ഇതിന്റെ റിസൾട്ട് അറിയാൻ കഴിയുകയുള്ളു.
പരീക്ഷണ ഘട്ടത്തിലെ സിഗ്നലുകൾ ഒരു കേന്ദ്രത്തിലെത്തിച്ച് വിലയിരുത്തും.
സൂക്ഷ്മമായ മാറ്റങ്ങൾ പോലും മനസ്സിലാക്കുന്ന സെൻസറുകളുടെ ഫലങ്ങൾ കൂടുതൽ കൃത്യതയോടെ മനസ്സിലാക്കാൻ കഴിയും.
പരീക്ഷണത്തിന് കേന്ദ്ര സർക്കാരിന്റെ ധനസഹായം ലഭ്യമാക്കിയിട്ടുണ്ട്.
സി.ഡബ്ള്യു.ആർ.ഡി.എം. എക്സിക്യൂട്ടീവ് ഡയറക്ടർ ഡോ. മനോജ് സാമുവേൽ, ശാസ്ത്രജ്ഞരായ പി.ആർ. അരുൺ, ഡോ. എം. തേൻ മൊഴി, റിസർച്ച് ഫെല്ലോ ഡോ. ദേവ് പ്രിയ, സൂറത്ത്കൽ
എൻ.ഐ.ടി.യിലെ അസി. പ്രൊഫസർ ശ്രീവത്സ കൊളപ്പിയാർ എന്നിവരാണ് ഈ ഗവേഷണത്തിന് നേതൃത്യം നൽകുന്നത്.
ഉരുൾപൊട്ടൽ ഏറെ പ്രത്യാഘാതം ഉണ്ടാക്കുന്ന സമകാലീകാവസ്ഥയിൽ ഈ ഗവേഷണം ദുരന്തം മുൻകൂട്ടി അറിഞ്ഞ് പ്രതിരോധം തീർക്കാൻ ഉപയുക്തമാക്കും.