ഉദയാസ്തമന പൂജ : ഗുരുവായൂർ ദേവസ്വം തീരുമാനത്തിൽ ഇടപെടാതെ ഹെക്കോടതി; ഉദയാസ്തമന പൂജവഴിപാടെന്ന് ഹൈക്കോടതിയും .
- Posted on December 08, 2024
- News
- By Goutham prakash
- 276 Views
ഗുരുവായൂർ ഏകാദശി നാളിൽ ക്ഷേത്ര
ദർശനത്തിനെത്തുന്ന ഭക്തർക്കെല്ലാം ദർശനം
ഉറപ്പാക്കാൻ ക്ഷേത്രം
തന്ത്രിയുടെഅനുമതിയോടെ ഉദയാസ്തമന
പൂജാ വഴിപാട് മറ്റൊരു ദിവസത്തേക്ക് മാറ്റിയ
ഗുരുവായൂർ ദേവസ്വം
ഭരണസമിതിതീരുമാനത്തിൽ ഇടപെടാതെ
ഹൈക്കോടതി. ഉദയാസ്തമന പൂജ
നിത്യപൂജയുടെ ഭാഗമല്ലെന്നും വഴിപാട്
മാത്രമാണെന്നുംദേവസ്വം ബെഞ്ച് ചൂണ്ടിക്കാട്ടി.
ഇക്കാര്യത്തിൽ ഗുരുവായൂർ ക്ഷേത്രം
തന്ത്രിയുടെ തീരുമാനം അന്തിമമാണെന്നും
കോടതിവിലയിരുത്തി.
ഉദയാസ്തമന പൂജ മാറ്റിയ
ദേവസ്വം ഭരണ സമിതി തീരുമാനത്തിൽ
ഇടപെടാൻ ഹൈകോടതി വിസമ്മതിച്ചു.
ഏകാദശി ദിവസം കൂടുതൽ പേർക്ക്
ദർശനസൗകര്യം ഉറപ്പാക്കുന്നതിനു
വേണ്ടിയാണ് ഉദയസ്തമന പൂജ വേണ്ടെന്ന
തീരുമാനം കൈകൊണ്ടതെന്നു മാനേജിങ്
കമ്മിറ്റീചൂണ്ടികാട്ടി. കമ്മിറ്റീ തീരുമാനം
ഹർജിക്കാർ ചോദ്യം ചെയ്തിട്ടിലെന്നും
കോടതി പറഞ്ഞു. സർക്കാരിന് വേണ്ടി
സീനിയർ ഗവപ്ലീഡർ പി രാജ്‌മോഹനും,
ഗുരുവായൂർ ദേവസ്വം മാനേജിങ് കമ്മിറ്റീക്
വേണ്ടി സ്റ്റാൻഡിങ് കൗൺസിൽ ടി കെ വിപിൻ
ദാസും . ക്ഷേത്രംതന്ത്രിക്കു വേണ്ടി സീനിയർ
അഡ്വ ടി കൃഷ്ണൻ ഉണ്ണിയും ഹാജരായി.
സ്വന്തം ലേഖകൻ.
