കാളപ്പൂട്ട് കന്നുപ്പൂട്ട്മരമടി പോത്തോട്ടം നിരോധനം മാറ്റാൻ നിയമ ഭേദഗതിയായി
- Posted on September 14, 2025
- News
- By Goutham prakash
- 101 Views
സി.ഡി. സുനീഷ്
കേരളത്തിലെ കാർഷിക സംസ്കാരത്തിന്റെ ഭാഗമായി ഉത്സവകാലങ്ങളില്‍ നടത്തിവന്നിരുന്ന കാളപ്പൂട്ട്/കന്നുപ്പൂട്ട്/മരമടി/പോത്തോട്ടം എന്നീ പേരുകളില്‍ അറിയപ്പെട്ടിരുന്ന കാര്‍ഷിക ആഘോഷങ്ങള്‍ നടത്തുന്നത് 1960 ലെ മൃഗങ്ങള്‍ക്കെതിരായ ക്രൂരത തടയല്‍ നിയമത്തിന്റെ പരിധിയില്‍പ്പെടുത്തി തടഞ്ഞിരുന്നു. ഇത് തുടര്‍ന്നും നടത്തുന്നതിനായി നിയമ നിര്‍മ്മാണം നടത്തണമെന്ന് നിരവധി കോണുകളില്‍ നിന്നും ആവശ്യം ഉയര്‍ന്നിരുന്നു. ഇതിനെ തുടര്‍ന്ന് കേന്ദ്ര നിയമമായ മൃഗങ്ങള്‍ക്കെതിരെയുള്ള ക്രൂരത തടയല്‍ നിയമത്തില്‍ ഭേദഗതി കൊണ്ടുവരുവാനുള്ള ബില്‍ മന്ത്രിസഭയില്‍ അവതരിപ്പിക്കുകയും അത് മന്ത്രിസഭ അംഗീകരിക്കുകയും ചെയിതിട്ടുണ്ട്. ബില്‍ നിയമസഭയില്‍ അവതരിപ്പിച്ച് പാസാക്കുകയും കണ്‍കറന്റ് ലിസ്റ്റില്‍ പെട്ടതിനാല്‍ രാഷ്ട്രപതിയുടെ അനുമതി ലഭിക്കുകയും ചെയ്താല്‍ സംസ്ഥാനത്തെ നിയമ ഭേദഗതി പ്രാബല്യത്തില്‍ വരുന്നതുമാണ്.
തമിഴ് നാട്ടില്‍ നടന്ന ജെല്ലിക്കെട്ട് നിയമ വിധേയമാക്കിയത് ഇതേ രീതിയില്‍ സംസ്ഥാന നിയമം ഭേദഗതി ചെയ്ത് കൊണ്ടാണ്. ഈ കാര്‍ഷിക ഉത്സവവുമായി ബന്ധപ്പെട്ട് നിലവിലുള്ള നിരോധനം നീക്കണമെന്ന ദീര്‍ഘനാളത്തെ കര്‍ഷകരുടെ ആവശ്യത്തിനാണ് ഒരു പരിഹാരം ഉണ്ടാകുവാന്‍ തുടക്കം കുറിക്കുന്നത്.
