അവൻ തിരഞ്ഞു, അവളെ കണ്ടെത്തി ; അതിർത്തിയിൽ യുക്രെയ്ന്‍ സൈനികന്റെ പ്രണയാഭ്യർഥന
- Posted on March 12, 2022
- News
- By Dency Dominic
- 357 Views
ഇരുവരും പരസ്പരം ചുംബിച്ചതോടെ സുഹൃത്തുക്കൾ ഉച്ചത്തിൽ ആർപ്പുവിളികളോടെ ആശിർവദിക്കുന്നുണ്ട്
റഷ്യ-യുക്രെയിൻ യുദ്ധത്തിനിടെ നൊമ്പരപ്പെടുത്തുന്ന അനേകം കാഴ്ചകളാണ് ലോകം കണ്ടത്. അതേസമയം, കാമുകിയെ ചെക്ക്‌പോസ്റ്റിൽ തടഞ്ഞ് നിർത്തി പ്രണയാഭ്യർഥന നടത്തുന്ന ഉക്രയേനിയൻ സൈനികന്റെ ഹൃദ്യമായ വിഡിയോ ആണിപ്പോൾ വൈറലാകുന്നത്. കീവിനടുത്തുള്ള ഫാസ്‌റ്റിവിലിൽ തിങ്കളാഴ്ചയാണ് ഈ വിഡിയോ ചിത്രീകരിച്ചതായി കരുതപ്പെടുന്നത്. ചെക്ക്‌പോസ്റ്റിൽ തടഞ്ഞു നിർത്തുന്ന കാറും കാറിലെ ആളുകളെയും സൈനികർ തിരയുന്നതായാണ് വിഡിയോയുടെ തുടക്കത്തിൽ കാണുന്നത്.
സൈന്യം തിരച്ചിൽ നടത്തുകയും രേഖകൾ ആവശ്യപ്പെടുകയും ചെയ്യുമ്പോൾ കാറിന് മുകളിൽ കൈകൾ വച്ച് പുറം തിരഞ്ഞ് നാല് പേർ നിൽക്കുന്നുണ്ട്. പെട്ടെന്ന് പട്ടാളക്കാരിലൊരാൾ തന്റെ കാമുകിക്ക് പിന്നിൽ മുട്ടുകുത്തിയിരുന്ന് ഒരു മോതിരം അവളുടെ മുന്നിലേക്കു നീട്ടുന്നു. എന്താണ് സംഭവിക്കുന്നതെന്ന് മനസിലാക്കിയ പെൺകുട്ടി ആദ്യം ഞെട്ടിയെങ്കിലും കാമുകനെ കണ്ടതോടെ സന്തോഷം കൊണ്ട് തുള്ളിച്ചാടി. സൈനികൻ കാമുകിയുടെ വിരലിൽ മോതിരം അണിയിക്കുന്നതോടെ അവൾ അയാളെ കെട്ടിപ്പിടിക്കുന്നതും കാണാം. മറ്റുള്ളവർ അവരുടെ വിഡിയോ റെക്കോർഡുചെയ്യുന്നുണ്ട്.
തമിഴ്നാട് കോയമ്പത്തൂർ സ്വദേശി സൈനികേഷ് രവിചന്ദ്രനാണ് യുക്രൈൻ അർധസൈനിക വിഭാഗത്തിൽ ചേർന്നത്
