സംസ്ഥാന സ്കൂൾ കലോഝവത്തിന് ഇന്ന് തിരി തെളിയും, പതിനയ്യായിരം കുട്ടികൾ മാറ്റുരക്കും, അപ്പീലുകൾ വേണ്ടെന്ന് ഹൈക്കോടതി.
- Posted on January 04, 2025
- News
- By Goutham prakash
- 165 Views
അറുപത്തിമൂന്നാമത് സംസ്ഥാന സ്‌കൂള്‍ കലോത്സവത്തിന് ഇന്ന് തിരുവനന്തപുരത്ത് അരങ്ങുണരും. ഏഷ്യയിലെ ഏറ്റവും വലിയ കലോത്സവത്തെ വരവേല്‍ക്കാന്‍ തിരുവനന്തപുരം നഗരം ഒരുങ്ങി കഴിഞ്ഞു. ഇന്ന് രാവിലെ ഒമ്പതിന് പ്രധാന വേദിയായ സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ എസ് ഷാനവാസ് പതാക ഉയര്‍ത്തുന്നതോടെ കലോത്സവത്തിന് ഔപചാരിക തുടക്കമാകും. രാവിലെ 10ന് മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം നിര്‍വഹിക്കും. 25 വേദികളിലായി 249 ഇനങ്ങളിലായി പതിനയ്യായിരം വിദ്യാര്‍ഥികള്‍ മാറ്റുരയ്ക്കും. ജനുവരി എട്ടിന് വൈകിട്ട് അഞ്ചിന് സമാപനസമ്മേളനം പ്രതിപക്ഷനേതാവ് വി ഡി സതീശന്‍ ഉദ്ഘാടനം ചെയ്യും.
സംസ്ഥാന കലോത്സവ അപ്പീലുകളില്‍ രൂക്ഷ വിമര്‍ശനവുമായി ഹൈക്കോടതി. ഹൈക്കോടതിക്ക് വിലപ്പെട്ട സമയം ഇതിന്റെ പേരില്‍ നഷ്ടപ്പെടുത്താനാവില്ലെന്നും കലോത്സവ പരാതികള്‍ പരിഹരിക്കാന്‍ ട്രൈബ്യൂണല്‍ സ്ഥാപിക്കുന്നത് സര്‍ക്കാരിന് ആലോചിക്കാമെന്നും കോടതി പറഞ്ഞു. സ്‌കൂള്‍ കലോത്സവം ഇന്ന് തുടങ്ങാനിരിക്കെ നിരവധി ഹര്‍ജികളാണ് ഇന്നലെ അവധിക്കാല ബെഞ്ചില്‍ എത്തിയത്. ഈ ഹര്‍ജികള്‍ പരിഗണിക്കുന്നതിനിടയിലാണ് ഹൈക്കോടതിയുടെ വിമര്‍ശനം.
സി.ഡി. സുനീഷ്
