ഓണത്തല്ല്
- Posted on September 03, 2020
- Timepass
- By enmalayalam
- 851 Views
ഓണക്കാല വിനോദങ്ങളിൽ ഏറ്റവും പഴക്കമേറിയ ഇനമാണ് ഓണത്തല്ല്. ഓണപ്പട, കൈയ്യാങ്കളി എന്നും ഇതിന് പേരുണ്ട്. കളരി അഭ്യാസ മുറകളുമായി ഓണത്തല്ലിന് നല്ല സാമ്യമുണ്ട്, പാലക്കാട് പല്ലശ്ശനയിലെ പ്രധാന ഓണാഘോഷമാണ് ഓണത്തല്ല്. കോവിഡ് കാലമായതിനാൽ ഇത്തവണ വിവിധ സമുദായത്തിലെ കാരണവന്മാരും, കുറച്ച് ആളുകളും പങ്കെടുത്ത് ചടങ്ങുകൾ പൂർത്തിയാക്കി പിരിയുകയായിരുന്നു.
ഓണക്കാല വിനോദങ്ങളിൽ ഏറ്റവും പഴക്കമേറിയ ഇനമാണ് ഓണത്തല്ല്. ഓണപ്പട, കൈയ്യാങ്കളി എന്നും ഇതിന് പേരുണ്ട്. കളരി അഭ്യാസ മുറകളുമായി ഓണത്തല്ലിന് നല്ല സാമ്യമുണ്ട്. ഉടുമുണ്ട് തറ്റുടുത്ത് രണ്ടാംമുണ്ട് അരയില്‍ കെട്ടമുറുക്കിയുമാണ് തല്ലിന് ഇറങ്ങുന്നത്.
റഫറിമാരും നിയമങ്ങളുമൊക്കെ ഓണത്തല്ലിനും ഉണ്ടായിരുന്നു. കൈ നിവര്‍ത്തി കൈത്തലം പരത്തി മാത്രമേ അടിയും തടയും പാടുള്ളൂ. കൈചുരുട്ടി ഇടിക്കുക, കാല്‍ വാരുകയോ പിടിക്കുകയോ ചെയ്യുക, ചവിട്ടുക, കെട്ടിപ്പിടിക്കുക എന്നിവ ചെയ്താല്‍ ഫൌളാണ്. കളിക്കളത്തില്‍ നിന്ന് പുറത്താകും.
പാരമ്പര്യത്തിന്റെ ചട്ടങ്ങള്‍ നിലനിര്‍ത്തിക്കൊണ്ട് ഇന്നും നടത്തപ്പെടുന്ന ഓണത്തല്ല് ഒരുപാട് ആരാധകരുള്ള കായികാഭ്യാസ പ്രകടനമാണ്. ഉഴിച്ചിലും പിഴിച്ചിലും കഴിച്ച് നീണ്ടനാളത്തെ അഭ്യാസം നടത്തിയവര്‍ക്കു മാത്രം പങ്കടുക്കാന്‍ കഴിയുന്ന വിനോദമാണിത്.
പാലക്കാട് പല്ലശ്ശനയിലെ പ്രധാന ഓണാഘോഷമാണ് ഓണത്തല്ല്. കോവിഡ് കാലമായതിനാൽ ഇത്തവണ വിവിധ സമുദായത്തിലെ കാരണവന്മാരും, കുറച്ച് ആളുകളും പങ്കെടുത്ത് ചടങ്ങുകൾ പൂർത്തിയാക്കി പിരിയുകയായിരുന്നു.