സമഗ്ര വികസനത്തിനും സാങ്കേതിക പാരിസ്ഥിതിക സുസ്ഥിര വികസനത്തിനും ഊന്നൽ നൽകികൊണ്ട് പഞ്ചായത്തുകൾ സ്മാർട്ടായെന്ന് കേന്ദ്രം.


2024 പഞ്ചായത്തിരാജ് മന്ത്രാലയത്തെ സംബന്ധിച്ചിടത്തോളം പരിവർത്തനപരമായ ഒരു കാലഘട്ടമായിരുന്നു. മന്ത്രലായത്തിന്റെ പ്രവർത്തനത്തിലെ നാഴിക്കല്ലായിരുന്നു ഈ കാലയളവ്. താഴേത്തട്ടിലുള്ള ജനാധിപത്യം ശക്തിപ്പെടുത്തുകയെന്ന അചഞ്ചലമായ പ്രതിബന്ധതയോടൊപ്പം സൃഷ്ടിപരമായ നൂതനാശയങ്ങളേയും സാങ്കേതികവിദ്യാ ഉദ്ഗ്രഥനത്തേയും ഈ കാലഘട്ടം അടയാളപ്പെടുത്തി.

-സാങ്കേതിവിദ്യാ ഏകീകരണം, പാരിസ്ഥിതിക സുസ്ഥിരത, ഭാഷാപരമായ ഉൾച്ചേർക്കൽ, സാമൂഹിക പങ്കാളിത്തം എന്നിവ താഴേത്തട്ടിലുള്ള ഭരണത്തിന്റെ സമഗ്ര സമീപനത്തിന് ദൃഷ്ടാന്തങ്ങളായി.

-ഇവയിലൂടെ, 2047 ഓടെ വികസിതഭാരതം എന്ന ലക്ഷ്യത്തിന് അടിത്തറയിട്ടുകൊണ്ട് പഞ്ചായത്തുകളെ ഇന്ത്യയുടെ ഗ്രാമീണ പരിവർത്തനത്തിന്റെ അടിസ്ഥാനശിലകളാക്കി.

-ഇന്ത്യയുടെ ഗ്രാമീണ മേഖലയിലാകെ സമഗ്രമായ വികസനത്തിന് സംഭാവനകൾ നൽകാൻ കഴിയുന്ന മാറ്റങ്ങൾ ഉൾക്കൊള്ളുന്നതും സുതാര്യവും ഉത്തരവാദിത്തപരവുമായ പഞ്ചായത്തിരാജ് സ്ഥാപനങ്ങളുടെ രൂപീകരണത്തിന് അർത്ഥവത്തായ സഹായങ്ങൾ ലഭ്യമാക്കി.

-പഞ്ചായത്തിരാജ് സംവിധാനത്തെ ശക്തിപ്പെടുത്തുന്നതിനും അവ വഴിയുള്ള സേവനവിതരണ സംവിധാനം മെച്ചപ്പെടുത്തുന്നതിനുമുള്ള പ്രവർത്തനങ്ങൾക്ക് 2024ൽ മന്ത്രാലയം പ്രത്യേക ഊന്നൽ നൽകി.

-3000മോ അതിലധികമോ ജനസംഖ്യയുള്ള എല്ലാ പഞ്ചായത്തുകൾക്കും സ്വന്തമായ ഓഫീസ് ഉറപ്പാക്കാനായി 4,604 കേന്ദ്രങ്ങളിൽ ഗ്രാമപഞ്ചായത്തു ഭവനുകൾ നിർമ്മിക്കുന്നതിന് ഫണ്ടുകൾ അനുവദിച്ചു.

-ഇതിനം ഓഫീസ് കെട്ടിടങ്ങൾ സ്ഥാപിച്ചുകഴിഞ്ഞ പഞ്ചായത്തുകൾക്ക് തുടർന്നുള്ള അടിസ്ഥാനസൗകര്യ വികസനത്തിന് മുൻഗണന നൽകികൊണ്ട് 31,003 കമ്പ്യൂട്ടറുകൾ അനുവദിച്ചു. ഡിജിറ്റൽ വിഭജനത്തിലെ പാലമായി വർത്തിച്ചുകൊണ്ട് താഴെത്തട്ടിലുള്ള ഭരണസംവിധാനം മെച്ചപ്പെടുത്തുന്നതിന് ഈ മുൻകൈ സഹായകരമായി.

-കാലാവസ്ഥാ വ്യതിയാനത്തിനെതിരായ പോരാട്ടം ഏറ്റവും താഴെത്തട്ടുമുതൽ ശക്തിപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ ഗ്രാമപഞ്ചായത്ത് തലത്തിൽ കാലാവസ്ഥാ പ്രവചന സംവിധാനം നടപ്പാക്കി. 2024 ഒക്‌ടോബർ 24ന് തുടക്കം കുറിച്ച ഈ പരിപാടിയിലൂടെ രാജ്യത്തങ്ങോളമിങ്ങോളമുള്ള 2.5 ലക്ഷം ഗ്രാമപഞ്ചായത്തുകളിൽ ആഴ്ചയിൽ അഞ്ചുദിവസം ഓരോ മണിക്കൂറിലും പ്രാദേശികമായ കാലാവസ്ഥാ വിവരങ്ങൾ ലഭ്യമാക്കുന്നു.

-ഭാഷിണി മുൻകൈയ്ക്ക് കീഴിൽ നിമ്മിത ബുദ്ധി (എഐ) ഉപയോഗിച്ചുകൊണ്ടുള്ള സമഗ്രത എന്ന ചരിത്രപരമായ നടപടിക്ക് തുടക്കം കുറിച്ചു. 2024 ഓഗസ്റ്റ് 14ന് ആരംഭിച്ച ഇതിലൂടെ ഉപയോക്താവിന് പട്ടികപ്പെടുത്തിയിട്ടുള്ള 22 ഇന്ത്യൻ ഭാഷകളിൽ എഐ ഉപയോഗിച്ച് തർജമ ചെയ്തുള്ള സേവനങ്ങൾ ലഭ്യമാക്കുന്നുണ്ട്.

-യോഗങ്ങളുടെയും മറ്റും വിവരങ്ങളുടെ ഉള്ളടക്കങ്ങൾ തടസമില്ലാതെ സ്വന്തം ഭാഷകളിൽ ബന്ധപ്പെട്ടവരിൽ എത്തിക്കുന്നതിനായി വോയിസ് ടു വോയിസ് തർജമ സംവിധാനവും നടപ്പാക്കി.

-ഭാഷാ ഉൾച്ചേർക്കലിന് ഊന്നൽ നൽകികൊണ്ട് ഹിന്ദി വെബ്‌സൈറ്റിനും സമാരംഭം കുറിച്ചു.

-തെരഞ്ഞെടുക്കപ്പെട്ട വനിതാ ജനപ്രതിനിധികൾക്ക് അവരുടെ കടമകളും പങ്കും ഉത്തരവാദിത്തത്തോടെ നിറവേറ്റുന്നതിനായി ആദ്യമായി സമഗ്രമായ ഒരു പരിശീലന മൊഡ്യൂൾ വികസിപ്പിക്കുന്നതിനുള്ള മുൻകൈ ഏറ്റെടുത്തു.

-വനിതാപ്രധാൻമാരെ അവരുടെ കുടുംബങ്ങളിലെ മറ്റ് അംഗങ്ങളോ പുരുഷന്മാരോ പ്രതിനിധീകരിക്കുന്നുണ്ടോയെന്നത് കണ്ടെത്തുന്നതിന് സുപ്രീംകോടതിയുടെ ഉത്തരവിന്റെ അടിസ്ഥാനത്തിൽ നിയോഗിച്ച സുശീൽ കുമാർ സമിതിയുടെ ശുപാർശ ഈ വർഷം ആദ്യം പ്രതീക്ഷിക്കുന്നു. അതിന്റെ അടിസ്ഥാനത്തിൽ ഈ പ്രോക്‌സി പ്രതിനിധാനം ഇല്ലായ്മ ചെയ്യുന്നതിനുള്ള നയപരമായ ഇടപെടൽ ഉണ്ടാകും.

-സ്ത്രീകളുടെ അവകാശങ്ങളും അധികാരങ്ങളും ശാക്തീകരണവും ത്വരിതപ്പെടുത്തുന്ന സുസ്ഥിര വികസന ലക്ഷ്യങ്ങളുടെ പ്രാദേശികവൽക്കരണം പ്രോത്സാഹിപ്പിക്കുന്നതിനുള്ള ശ്രമത്തിൽ യു.എൻ.എഫ്.പി.എയുടെ സഹകരണത്തോടെ എല്ലാ സംസ്ഥാനങ്ങളിലും കേന്ദ്ര ഭരണ പ്രദേശങ്ങളിലും മാതൃകാ സ്ത്രീ സൗഹൃദ ഗ്രാമപഞ്ചായത്തുകൾ സൃഷ്ടിക്കാൻ മുൻകൈയെടുത്തു.

-അവഗണിക്കപ്പെട്ടിരുന്ന പെസ സംസ്ഥാനങ്ങളിലെ ഗോത്രവർഗ്ഗ നേതൃത്വത്തിന്റെ ശേഷി വർദ്ധിപ്പിക്കുന്നതിനായി പെസ സറ്റേറ്റ്‌സ് ആന്റ് സിവിൽ സൊസൈറ്റി ഓർഗനൈസേഷനുകളുമായി സഹകരിച്ച്, പ്രധാന പെസ വിഷയങ്ങളിൽ ഏഴ് പരിശീലന മാനുവലുകൾ തയ്യാറാക്കി.

-നമ്മുടെ ഗോത്രവർഗ്ഗ സമൂഹങ്ങൾക്ക് പെസയുടെ ലക്ഷ്യങ്ങൾ സാക്ഷാത്കരിക്കുന്നതിന് വേണ്ടിയുള്ള ബഹുമുഖ തന്ത്രങ്ങളുടെ നടപ്പിലാക്കൽ ശ്രമങ്ങൾ സ്ഥാപനവൽക്കരിക്കുന്നതിനായി കേന്ദ്ര സർവകലാശാലകളിൽ മികവിന്റെ കേന്ദ്രങ്ങൾ രൂപീകരിക്കാൻ തീരുമാനിച്ചു.

-പ്രൊവിഷൻ ഓഫ് ദി പഞ്ചായത്ത്‌സ് (എക്‌സ്റ്റൻഷൻ ടു ഷെഡ്യൂൾ ഏരീയാസ്) ആക്ട് 1996 (പെസ നിയമം)ന്റെ വ്യവസ്ഥകൾ ശക്തിപ്പെടുത്തുന്നതിനും നടപ്പിലാക്കുന്നതിനും കാര്യക്ഷമമായ പ്രവർത്തനങ്ങൾ നടത്തി.

-പെസയിൽ ഉൾപ്പെടുന്ന 11 സംസ്ഥാനങ്ങൾ പങ്കെടുത്തുകൊണ്ട് ആദ്യത്തെ പ്രാദേശികയോഗം 2024 ജനുവരി 11-12 തീയതികളിൽ മഹാരാഷ്ട്രയിലെ യാഷ്ദയിൽ നടന്നു. രണ്ടാമത്തെ യോഗം മാർച്ച് 4-5 തീയതികളിൽ ജാർഖണ്ഡിലും നടന്നു. സെപ്റ്റംബർ 26ന് ഡൽഹിയിൽ വച്ച് ദേശീയ പെസ സമ്മേളനവും നടത്തി. പെസ ദിവനത്തിന്റെ ഉദ്ഘാടന ആലോഷത്തോടൊപ്പം 2024ന്റെ അവസാനം ഡിസംബർ 24ന് റാഞ്ചിയിൽ പെസ നിയമം സംബന്ധിച്ച ദേശീയ ശിൽപ്പശാലയും സംഘടിപ്പിച്ചു.

-പഞ്ചായത്തുകളെ സാമ്പത്തികമായി ആത്മനിർഭർ ആക്കുന്നതിന് നിരവധി മുൻകൈകൾ സ്വീകരിച്ചു.

-പഞ്ചായത്തുകളെ ആത്മനിർഭർ ആക്കി മാറ്റുന്നതിന് അഹമ്മദാബാദ് ഐ.ഐ.എമ്മുമായി സഹകരിച്ചുകൊണ്ട് മന്ത്രാലയം തനത്‌വരുമാന സ്രോതസ് സംബന്ധിച്ച ഒരു പരിശീലന മൊഡ്യൂൾ വികസിപ്പിക്കുന്നു.

-പഞ്ചായത്തുകൾക്ക് മാതൃകാപരമായ മാതൃകകൾ സൃഷ്ടിക്കുന്നതിന് നാഷണൽ ഇൻസ്റ്റിട്ട്യൂട്ട് ഓഫ് പബ്ലിക്ക് ഫൈനാൻസ് ആന്റ് പോളിസിയുടെ നേതൃത്വത്തിൽ സ്വന്തം ഉറവിട വരുമാനം സൃഷ്ടിക്കലിനുള്ള പ്രായോഗിക സാമ്പത്തിക മാതൃക തയാറാക്കൽ എന്ന വിഷയത്തിൽ മന്ത്രാലയം ഒരു പഠനം ആരംഭിച്ചു.

-പഞ്ചായത്തുകളുടെ തനത് നികുതി നികുതിയേതര വരുമാനങ്ങളുടെ കാര്യക്ഷമമായ കളക്ഷൻ, നിരീക്ഷണം വിലയിരുത്തൽ എന്നീ ലക്ഷ്യങ്ങൾ മുൻനിർത്തി സമർത്ഥ് എന്ന പേരിൽ ഒരു പോർട്ടൽ വികസിപ്പിച്ചു. നിലവിൽ പൈലറ്റ് ഘട്ടത്തിലുള്ള ഇത് ഛത്തീസ്ഗഡ്, ഹിമാചൽപ്രദേശ് എന്നിവിടങ്ങളിലെ ചില ഗ്രാമപഞ്ചായത്തുകളിൽ പരീക്ഷണാടിസ്ഥാനത്തിൽ നടപ്പാക്കുന്നുണ്ട്.

-പല സംസ്ഥാനങ്ങൾക്കും പഞ്ചായത്തിരാജ് സംവിധാനങ്ങളെ ശക്തിപ്പെടുത്തുന്നതിനുള്ള ചട്ടങ്ങളില്ലാത്തതിനാൽ സംസ്ഥാനങ്ങളെ സഹായിക്കുന്നതിനായി തനത് വരുമാന വിഭവസമാഹരണത്തിനായി ഒരു മാതൃകാ ചട്ടം തയാറാക്കുന്നു.

-ഗ്രാമീണ ഭരണസംവിധാനത്തെ പരിപോഷിപ്പിക്കുന്നതിനും ഇന്ത്യയുടെ പ്രാദേശിക സാമ്പത്തിക ഭരണചട്ടക്കൂട്ടിനെ ഉടച്ചുവാർക്കുന്നതിനുമായി 'ഡെവലൂഷൻ ടു ഡെവലപ്പ്‌മെന്റ്' എന്ന ഒരുദിവസം നീണ്ടുനിന്ന ധനകാര്യ കമ്മിഷൻ കോൺക്ലേവ് നടത്തി.

-പൊതുമണ്ഡലത്തിലെ ഇടപെടലിനും ഗ്രാമീണ നൂതനാശയങ്ങളുടെ പ്രദർശനത്തിനുമായി വർഷം മുഴുവൻ പ്രധാനപ്പെട്ട പ്രദർശനപരിപാടികളിലെല്ലാം മന്ത്രാലയം സജീവമായി പങ്കെടുത്തു.

-സുസ്ഥിരവും ഉൾച്ചേർക്കുന്നതുമായ വികസനം എന്ന ആശയത്തിൽ സവിശേഷമായ സംഭാവനകൾ നൽകിയതിന് വിവിധ വിഭാഗങ്ങളിൽ നിന്ന് തെരഞ്ഞെടുക്കപ്പെട്ട 45 പേർക്ക് രാഷ്ട്രപതി ദേശീയ പഞ്ചായത്ത് പുരസ്‌ക്കാരങ്ങൾ വിതരണം ചെയ്തു. 15 സംസ്ഥാനങ്ങൾ/കേന്ദ്ര ഭരണപ്രദേശങ്ങൾ എന്നിവയിൽ നിന്ന് ശ്രദ്ധേയമായ 42 പഞ്ചായത്തുകളേയും 3 സ്ഥാപനങ്ങളേയും ദേശീയ പഞ്ചായത്ത് പുരസ്‌ക്കാരങ്ങൾക്ക് തെരഞ്ഞെടുത്തു.

-പുരസ്‌ക്കാരങ്ങൾ നേടിയ 41% പഞ്ചായത്തുകളിലേയും ഭരണനേതൃത്വം വനിതകൾക്കാണ്.

-31 സംസ്ഥാനങ്ങൾ/കേന്ദ്രഭരണപ്രദേശങ്ങൾ എന്നിവിടങ്ങളിൽ നിന്ന് 1.94 ലക്ഷം ഗ്രാമപഞ്ചായത്തുകൾ ഇതിൽ പങ്കെടുത്തത് പ്രാദേശികവൽക്കരിച്ച സുസ്ഥിര വികസനലക്ഷ്യങ്ങൾ കൈവരിക്കുന്നതിനുള്ള സംയുക്ത പ്രതിബന്ധതയുടെ തെളിവായി.

-14 മന്ത്രാലയങ്ങൾ/വകുപ്പുകൾ എന്നിവയുടെ സഹകരണം സുസ്ഥിരവും സമഗ്രവുമായ തെരഞ്ഞെടുപ്പ് പ്രക്രിയയ്ക്ക് അടിവരയിടുന്നു.

-കുടുംബങ്ങൾക്ക് അവകാശ റെക്കാർഡുകൾ ലഭ്യമാക്കികൊണ്ട് ഗ്രാമീണ ഇന്ത്യയുടെ സാമ്പത്തിക പുരോഗതിയെ സഹായിക്കുക എന്ന പ്രതിജ്ഞയോടെ തുടക്കം കുറിച്ച സ്വാമിത്‌വാ പദ്ധതി 2025-26 വരെ നീട്ടി.

-3.17 ലക്ഷം ഗ്രാമങ്ങളിൽ ഇതിന്റെ അടിസ്ഥാനത്തിലുള്ള ഡ്രോൺ പറത്തൽ പൂർത്തിയായി.

-1.49 ലക്ഷം ഗ്രാമങ്ങൾക്കായി 2.19 കോടി ആസ്തികാർഡുകൾ തയാറാക്കി.

-കേന്ദ്രാവിഷ്‌കൃത പദ്ധതിയായ രാഷ്ട്രീയഗ്രാമ സ്വരാജ് അഭിയാന്റെ ഭാഗമായി കാര്യശേഷി നിർമ്മാണ പരിശീലനം, ഇവയ്ക്കുവേണ്ടിയുള്ള സ്ഥാപന ശാക്തീകരണം, ഗ്രാമപഞ്ചായത്ത് ഭവനുകൾ, കമ്പ്യൂട്ടറുകൾ എന്നിവയ്ക്കായി 639.38 കോടി രൂപ അനുവദിച്ചു. സംസ്ഥാനങ്ങൾക്കും കേന്ദ്ര ഭരണപ്രദേശങ്ങൾക്കും ഗ്രാമപഞ്ചായത്തുകൾക്ക് വേണ്ട അടിസ്ഥാനസൗകര്യ സൃഷ്ടിക്ക് പദ്ധതിപ്രകാരം സഹായം ലഭിക്കുന്നു.

-പദ്ധതിക്ക് കീഴിൽ 25.67 ലക്ഷം പങ്കാളികൾക്ക് പരിശീലനം നൽകി.

-പദ്ധതിപ്രകാരമുള്ള പഞ്ചായത്തുകളുടെ നിർബന്ധിത പരിശീലനത്തിനായി വിവിധ ഐ.ഐ.എമ്മുകളുമായി ധാരണാപത്രം ഒപ്പുവച്ചു.

-പഞ്ചായത്തിരാജ് സ്ഥാപനങ്ങളുടെ കാര്യശേഷിയും സൗകര്യങ്ങളും മികച്ചതാക്കുന്നതിന് പരിശീലന പരിപാടികൾ ഗുണനിലവാരമുള്ളതാക്കാനായി ഫാക്കൽറ്റി വികസന പരിപാടി ഏറ്റെടുത്തു. ഇതോടൊപ്പം വിവിധതരത്തിലുള്ള പരിശീലന പരിപാടികൾക്കും നേതൃത്വം നൽകി.

-വനിതാ ശിശുക്ഷേമ മന്ത്രാലയത്തിന്റെ നിർഭയഫണ്ടിന് കീഴിൽ വനിതകളുടെ സുരക്ഷയും സംരക്ഷണവും ലക്ഷ്യമാക്കി 752.26 കോടി രൂപയുടെ രണ്ടുപദ്ധതികൾക്ക് അംഗീകാരം നൽകി.

-അന്തർദ്ദേശീയതലത്തിലെ വിവിധ പരിപാടികളിൽ ഇന്ത്യയെ പഞ്ചായത്തിരാജ് മന്ത്രാലയം പ്രതിനിധീകരിച്ചു.

-പഞ്ചായത്തുകളിലെ സാമൂഹിക നീതി, സാമൂഹിക സുരക്ഷ പദ്ധതി, സംഘടിതപ്രവർത്തനം, നദീ വികസനവും ഗംഗാ പുനരജ്ജീവനവും എന്നിവയിലുൾപ്പെടെ വിവധി വിഷയങ്ങളിൽ ശിൽപ്പശാലകളും പരിശീലന പരിപാടികളും സംഘടിപ്പിച്ചു.

-ഏറ്റവും താഴെത്തട്ടിലെ സേവനവിതരണം മികച്ചതാക്കുന്നതിന് ജീവിതം സുഗമമാക്കുന്നതിനുള്ള പഞ്ചായത്തുസമ്മേളനം എന്ന പേരിൽ രണ്ടു ശിൽപ്പശാലകളും സംഘടിപ്പിച്ചു.

-രാജ്യം റിപ്പബ്ലിക്കായതിന്റെ 75-ാം വാർഷികവുമായി ബന്ധപ്പെട്ട് 2024 ഒക്‌ടോബർ 2ന് 750 ഗ്രാമപഞ്ചായത്തുകളിൽ പ്രത്യേക ഗ്രാമസഭകൾ സംഘടിപ്പിച്ചു. ഇതിൽ രാജ്യത്തിന്റെ യാത്രയിലെ വികസന നാഴികകല്ലുകളെക്കുറിച്ച് വിവരിക്കാൻ 75 വയസും അതിനു മുകളിലും പ്രാ‌യമുള്ളവരെ പ്രത്യേക ക്ഷണിതാക്കളാക്കി.

-ഗോത്രവർഗ്ഗ നേതാവായ ബിർസ മുണ്ടയുടെ ജന്മവാർഷികത്തോടനുബന്ധിച്ച് ഗോത്രജനവിഭാഗങ്ങൾ കുടുതലുള്ള ഗ്രാമപഞ്ചായത്തുകളിൽ/ ഗ്രാമങ്ങളിൽ നവംബർ 15 മുതൽ 26 വരെ പ്രത്യേക ഗ്രാമസഭകൾ സംഘടിപ്പിച്ചു.

-പഞ്ചായത്തുകളെ സ്വയംപര്യാപ്തമാക്കുന്നതിന് വേണ്ട തനത് ഫണ്ടുകൾ സൃഷ്ടിക്കുന്നതിന് ജനപ്രതിനിധികൾക്കും ഉദ്യോഗസ്ഥർക്കും പരിശീലനം നൽകുന്നതിനും വനിതാപ്രതിനിധികൾക്ക് അവരുടെ പ്രവർത്തനമേഖലയിലെ പ്രതിസന്ധികൾ മുന്നിൽ കണ്ടുള്ള പരിശീലനത്തിനുമായി പ്രത്യേക പരിശീലന പദ്ധതികൾക്ക് വേണ്ടി രാജ്യത്തെ പ്രമുഖസ്ഥാപനങ്ങളുമായി ചേർന്ന് പ്രവർത്തനം നടത്തുന്നു.

-പഞ്ചായത്തിരാജ് സ്ഥാപനങ്ങൾക്ക് ധനവിഭജനം വഴി കൂടുതൽ ഫണ്ടുകൾ നൽകുന്നതിലൂടെ അവയുടെ വിശ്വാസ്യത വർദ്ധിപ്പിക്കുന്നതിന് സഹായകമാകുന്ന ലളിതവൽക്കരിച്ച ആപ്ലിക്കേഷനായ ഇ-ഗ്രാമസ്വരാജ് ഇപ്പോൾ 22 ഇന്ത്യൻ ഭാഷകളിൽ ലഭ്യമാണ്.

-ക്രമീകരിച്ച വിലയിലും തടസമില്ലാത്ത പണമിടപാടുകളിലൂടെയും പഞ്ചായത്തുകൾക്ക് സാമഗ്രികളും സേവനങ്ങളും സമാഹരിക്കുന്നതിന് ഇ-ഗ്രാമസ്വരാജ്-ജെം ഇന്റർഫെയ്‌സ് സഹായിക്കുന്നു.

-നിർണ്ണായകമായ സ്ഥാപന പരിഷ്‌ക്കരണത്തിന്റെ ഭാഗമായി പഞ്ചായത്തുകളുടെ ഓഡിറ്റ് റിപ്പോർട്ടുകൾ പൊതുമണ്ഡലങ്ങളിൽ ലഭ്യമാക്കണമെന്നത് യോഗ്യതയ്ക്കുള്ള മാനദണ്ഡമാക്കി. ഓഡിറ്റ് ഓൺലൈൻ ആപ്ലിക്കേഷൻ കേന്ദ്ര ധനകാര്യകമ്മിഷൻ ഗ്രാന്റുകൾ സംബന്ധിച്ച ഓഡിറ്റിന് സൗകര്യമൊരുക്കുന്നു.



സി.ഡി. സുനീഷ്.

Author
Citizen Journalist

Goutham prakash

No description...

You May Also Like