രാജ്യ രക്ഷാ മന്ത്രിയും ജർമ്മൻ പ്രതിരോധ മന്ത്രിയും പ്രതിരോധ വ്യവസായ സഹകരണവും വിതരണ ശൃംഖലയുടെ പുനരുജീവനവും ശക്തിപ്പെടുത്തുന്നതിനുള്ള വഴികൾ ചർച്ച ചെയ്തു.
- Posted on October 08, 2024
- News
- By Goutham prakash
- 358 Views
രക്ഷാ മന്ത്രി രാജ്‌നാഥ് സിംഗ് 2024 ഒക്ടോബർ 08-ന് ജർമ്മൻ ഫെഡറൽ പ്രതിരോധ മന്ത്രി ബോറിസ് പിസ്റ്റോറിയസുമായി ടെലിഫോണിൽ സംഭാഷണം നടത്തി. വ്യോമ, നാവിക മേഖലകളിലെ അഭ്യാസങ്ങൾ ഉൾപ്പെടെയുള്ള പ്രതിരോധ സഹകരണ പ്രവർത്തനങ്ങൾ അവർ ഹ്രസ്വമായി അവലോകനം ചെയ്തു.

പ്രതിരോധ വ്യാവസായിക സഹകരണം കൂടുതൽ ശക്തിപ്പെടുത്തുന്നതിനും വിതരണ ശൃംഖലയുടെ പുനരുജീവനം വർദ്ധിപ്പിക്കുന്നതിനുമുള്ള വഴികൾ ഇരു മന്ത്രിമാരും ചർച്ച ചെയ്തു. ഇന്ത്യ-ജർമ്മനി ഉഭയകക്ഷി ബന്ധത്തിൻ്റെ പ്രധാന സ്തംഭമായി പ്രതിരോധത്തെ മാറ്റുക എന്ന ലക്ഷ്യത്തോടെ, പ്രതിരോധ ഇടപെടലുകൾക്കും സംയുക്ത പദ്ധതികൾക്കും വ്യക്തമായ രൂപം നൽകുന്നതിന് സമീപഭാവിയിൽ യോഗം ചേരാൻ ധാരണയായി