എൻസിസി മേധാവി കേരളത്തിൽ

എൻ.സി.സി മേധാവി (ഡയറക്ടർ ജനറൽ) ലെഫ്റ്റനന്റ് ജനറൽ ഗുർബീർപാൽ സിംഗ് അഞ്ചു ദിവസത്തെ ഔദ്യോഗിക സന്ദർശനത്തിനായി ഇന്ന് (18 ഏപ്രിൽ) കേരളത്തെത്തി.


സന്ദർശനത്തിന്റെ ഭാഗമായി, സംസ്ഥാനത്തെ വിവിധ എൻസിസി യൂണിറ്റുകൾ അദ്ദേഹം സന്ദർശിക്കുകയും, കേഡറ്റുകളുമായി ആശയവിനിമയം നടത്തുകയും ചെയ്യും.


ഏപ്രിൽ 19-ന് അദ്ദേഹം  ഡി.എസ്.സി. കേന്ദ്രത്തിൽ, എൻ.സി.സി കേഡറ്റുകളുമായും, എൻസിസി ഓഫീസർമാരുമായും സംവദിക്കും. 


തുടർന്ന് കണ്ണൂർ, വയനാട്, കോഴിക്കോട് എന്നീ ജില്ലകളിലെ വിവിധ എൻ.സി.സി യൂണിറ്റുകൾ, ഗ്രൂപ്പ് ഹെഡ്ക്വാർട്ടേഴ്സ്,ട്രെയിനിംഗ് സെന്റർ  എന്നിവ സന്ദർശിക്കുകയും എൻസിസി കേഡറ്റുകൾ, ഓഫീസർമാർ, സൈനികർ എന്നിവരുമായി സംവദിക്കുകയും ചെയ്യും. 


ഏപ്രിൽ 23-ന്,  തിരുവനന്തപുരത്ത് എത്തുന്ന  അദ്ദേഹം രാവിലെ  മുഖ്യമന്ത്രിയുമായി   കൂടിക്കാഴ്ച നടത്തുകയും  സംസ്ഥാനത്തെ എൻസിസി യുടെ പ്രവർത്തനം സംബന്ധിച്ച അവലോകനം  നടത്തുന്നതോടൊപ്പം സംസ്ഥാനത്തെ എൻസിസി യുടെ വിപുലീകരണവുമായി  ബന്ധപ്പെട്ട ചർച്ചയും  നടത്തും . 


 തുടർന്ന് പാങ്ങോട് സൈനിക ക്യാമ്പിലെ ഫീൽഡ് മാർഷൽ കരിയപ്പ ഓഡിറ്റോറിയത്തിൽ, എൻസിസി കേഡറ്റുകൾ,എൻസിസി ഉദ്യോഗസ്ഥർ, സൈനികർ എന്നിവരുമായി സംവദിക്കും . 

          

 വൈകിട്ട്, കോവളം കടൽത്തീരത്ത് നടക്കുന്ന പാരാ സെയ്‌ലിംഗ് ട്രെയിനിങ്  നേരിൽ കാണുകയും   വിലയിരുത്തുകയും  ചെയ്യും .


ഏപ്രിൽ 24-ന്,   കേരള സന്ദർശനം പൂർത്തിയാക്കി എൻ.സി.സി മേധാവി ഡൽഹിയിലേക്ക് മടങ്ങും.

Author
Citizen Journalist

Goutham prakash

No description...

You May Also Like