ധീരന് ജൂലൈ നാലിന് റിലീസാകും
- Posted on July 03, 2025
- News
- By Goutham prakash
- 148 Views
സി.ഡി. സുനീഷ്.
രാജേഷ് മാധവന് നായകനായെത്തുന്ന പുതിയ ചിത്രമാണ് 'ധീരന്'. ഭീഷ്മപര്‍വം എന്ന മെഗാ ഹിറ്റ് ചിത്രത്തിലൂടെ മലയാളികള്‍ക്ക് സുപരിചിതനായ ദേവദത്ത് ഷാജിയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ചിരിയും ത്രില്ലും കോര്‍ത്തിണക്കി ഒരുക്കിയിരിക്കുന്ന ഫാമിലി ഫണ്‍ എന്റര്‍ടെയ്നറാണ് ചിത്രം. ധീരന് ജൂലൈ 4 ന് പുറത്തിറങ്ങും. ചിത്രത്തിലെ 'ലൗ ബൈറ്റ്' എന്ന ഗാനമാണിപ്പോള്‍ സോഷ്യല്‍ മീഡിയയുടെ മനം കവരുന്നത്. ജഗദീഷ്, സുധീഷ്, മനോജ് കെ ജയന്, അശോകന്, ശബരീഷ് വര്‍മ്മ, വിനീത് എന്നിവരാണ് ചിത്രത്തിലെ പ്രധാന വേഷങ്ങള്‍ ചെയ്തിരിക്കുന്നത്. അശ്വതി മനോഹരനാണ് ചിത്രത്തിലെ നായിക. അഭിരാം രാധാകൃഷ്ണന്, സിദ്ധാര്‍ഥ് ഭരതന്, അരുണ്‍ ചെറുകാവില്‍, ശ്രീകൃഷ്ണ ദയാല്‍, ഇന്ദുമതി മണികണ്ഠന്, വിജയ സദന്, ഗീതി സംഗീത, അമ്പിളി എന്നിവരും ചിത്രത്തിന്റെ താരനിരയിലുണ്ട്. സംവിധായകനും തിരക്കഥാകൃത്തുമായിരുന്ന ലോഹിതദാസിന്റെ മകന് ഹരികൃഷ്ണന് ലോഹിതദാസ് ആണ് ധീരന്റെ ഛായാഗ്രഹണം നിര്‍വഹിക്കുന്നത്.
