പ്രണയനൈരാശ്യം; വിദ്യാർഥിനിക്ക് മുഖത്ത് കുത്തേറ്റു
- Posted on November 23, 2021
- Localnews
- By Deepa Shaji Pulpally
- 550 Views
കുട്ടിയെ ആക്രമിച്ചതിനു ശേഷം കൈ ഞരമ്പ് മുറിച്ച് യുവാവ് ആത്മഹത്യയ്ക്ക് ശ്രമിച്ചു
പ്രണയ നൈരാശ്യത്തെ തുടർന്നുള്ള ആക്രമണങ്ങൾ തുടർക്കഥയാകുയാണ്. വയനാട് ജില്ലയിലെ ലക്കിടിയിലുള്ള ഓറിയന്റൽ കോളേജിലെ രണ്ടാം വർഷ വിദ്യാർഥിനിയെ പ്രണയനൈരാശ്യം മൂലം യുവാവ് മുഖത്ത് കുത്തി പരിക്കേൽപ്പിച്ചു. മണ്ണാർക്കാട് സ്വദേശിയായ ദീപുവാണ് ഓറിയന്റൽ കോളേജിന് സമീപത്ത് വച്ച് പുൽപ്പള്ളികാരിയായ വിദ്യാർഥിനിയെ കുത്തി മുറിവേൽപ്പിച്ചത്.
കുത്തേറ്റ പെൺകുട്ടിയുടെ മുഖത്ത് നിരവധി മുറിവുകളുണ്ട്. കുട്ടിയെ ആക്രമിച്ചതിനു ശേഷം കൈ ഞരമ്പ് മുറിച്ച് യുവാവ് ആത്മഹത്യയ്ക്ക് ശ്രമിച്ചു എങ്കിലും ഇരുവരെയും ഉടൻ തന്നെ വൈത്തിരി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.