ഐ.എഫ്.എഫ്.കെ; 'സ്പിരിറ്റ് ഓഫ് സിനിമ' അവാര്‍ഡ് പായല്‍ കപാഡിയയ്ക്ക്.

കേരള സംസ്ഥാന ചലച്ചിത്ര അക്കാദമി 2024

 ഡിസംബര്‍ 13 മുതല്‍ 20 വരെ

 തിരുവനന്തപുരത്ത് സംഘടിപ്പിക്കുന്ന 

29ാമത്.എഫ്.എഫ്.കെയില്‍ സ്പിരിറ്റ്

 ഓഫ് സിനിമഅവാര്‍ഡ് നല്‍കി ഇന്ത്യന്‍

 സംവിധായികയും കാന്‍

 ചലച്ചിത്രമേളയിലെഗ്രാന്‍ഡ് പ്രി ജേതാവുമായ

 പായല്‍ കപാഡിയയെ ആദരിക്കുംഅഞ്ചു

 ലക്ഷം രൂപയും ശില്‍പ്പവും

 പ്രശംസാപത്രവുമടങ്ങുന്നതാണ്അവാര്‍ഡ്

 ഡിസംബര്‍ 20 ന് നിശാഗന്ധി

 ഓഡിറ്റോറിയത്തില്‍ നടക്കുന്ന മേളയുടെ 

 സമാപന ചടങ്ങില്‍ മുഖ്യമന്ത്രി

 പിണറായിവിജയന്‍ പുരസ്‌കാരം സമ്മാനിക്കും


സിനിമയെ സമരായുധമാക്കി സമൂഹത്തിലെ

 അനീതികള്‍ക്കെതിരെ പൊരുതുന്ന

 നിര്‍ഭയരായ

 ചലച്ചിത്രപ്രവര്‍ത്തകരെആദരിക്കുന്നതിനുവേ

ണ്ടി 26ാമത് .എഫ്.എഫ്.കെയിലാണ് 

'സ്പിരിറ്റ് ഓഫ് സിനിമഅവാര്‍ഡ്

 ഏര്‍പ്പെടുത്തിയത്കുര്‍ദിഷ് സംവിധായിക

 ലിസ കലാന്‍ ആയിരുന്നു പ്രഥമ ജേതാവ്.

 ഇറാന്‍ ഭരണകൂടത്തിന്റെ നിരന്തരമായ

 പീഡനത്തിന്വിധേയയായിട്ടും

 അവകാശപ്പോരാട്ടം തുടരുന്ന ചലച്ചിത്രകാരി

 മഹ്നാസ് മുഹമ്മദികെനിയയിലെ

 യാഥാസ്ഥിതികമൂല്യങ്ങള്‍ക്കെതിരെ

 പൊരുതുന്ന സംവിധായിക വനൂരി കഹിയു

 എന്നിവരാണ് മുന്‍വര്‍ഷങ്ങളില്‍ 

 പുരസ്‌കാരത്തിന്അര്‍ഹരായത്


ആദ്യ സംവിധാന സംരംഭത്തിന് കാന്‍ 

മേളയില്‍ ഗ്രാന്റ് പ്രി നേടുന്ന ഏക ഇന്ത്യന്‍

 സംവിധായികയാണ് 'ഓള്‍ വി ഇമാജിന്‍

 ഏസ്ലൈറ്റ്'എന്ന ചിത്രത്തിലൂടെ

 അഭിമാനാര്‍ഹമായ നേട്ടം കൈവരിച്ച 

പായല്‍ കപാഡിയസ്വതന്ത്രമായ

 കാഴ്ചപ്പാടോടെ സധൈര്യംസിനിമയെയും

 രാഷ്ട്രീയത്തെയും സമീപിക്കുന്ന 

 ചലച്ചിത്രകാരി പൂനെ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ

 ചരിത്രത്തിലെ ഏറ്റവുംദീര്‍ഘമായ

 പ്രക്ഷോഭത്തിലെ

 മുന്‍നിരപ്പോരാളികളിലൊരാളാണ്. 139 

ദിവസം നീണ്ടുനിന്ന സമരത്തെ തുടര്‍ന്ന്

 പോലീസ് അറസ്റ്റ്ചെയ്ത 35 വിദ്യാര്‍ത്ഥികളില്‍

 25ാം പ്രതിയായിരുന്നു പായല്‍സമരത്തെ

 തുടര്‍ന്ന് പായലിന്റെ സ്‌കോളര്‍ഷിപ്പ് പുനെ

 ഫിലിംഇന്‍സ്റ്റിറ്റിയുട്ട് റദ്ദാക്കിയിരുന്നുടി.വി

 നടനും രാഷ്ട്രീയ പ്രവര്‍ത്തകനുമായ ഗജേന്ദ്ര

 ചൗഹാനെ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ട്ചെയര്‍മാനായി

 നിയമിച്ച നടപടിക്കെതിരെ നടന്ന

 പ്രക്ഷോഭത്തിന്റെ പശ്ചാത്തലത്തില്‍ പായല്‍

 സംവിധാനം ചെയ്ത ' നൈറ്റ്ഓഫ് നോയിംഗ്

 നത്തിംഗ്' 2021ലെ കാന്‍ ചലച്ചിത്രമേളയില്‍

 മികച്ച ഡോക്യുമെന്ററിക്കുള്ള ഗോള്‍ഡന്‍ 

 പുരസ്‌കാരംനേടിയിരുന്നു ചിത്രത്തിന്റെ

 ആദ്യപ്രദര്‍ശനം കാന്‍ മേളയിലെ

 ഡയറക്ടേഴ്‌സ് ഫോര്‍ട്ട്‌നൈറ്റ്

 വിഭാഗത്തിലായിരുന്നുടോറന്‍േറാ

 ചലച്ചിത്രമേളയില്‍ ആംപ്‌ളിഫൈ വോയ്‌സസ്

 അവാര്‍ഡും  ഡോക്യുമെന്ററിക്ക്

 ലഭിക്കുകയുണ്ടായിബുസാന്‍മേളയില്‍ 

 ഡോക്യുമെന്ററി സിനിഫൈല്‍ അവാര്‍ഡിന്

 നാമനിര്‍ദേശം ചെയ്യപ്പെട്ടിരുന്നു.


1986ല്‍ മുംബൈയില്‍ ജനിച്ച പായല്‍ സെന്റ്

 സേവിയേഴ്‌സ് കോളേജ്സോഫിയ കോളേജ്

 എന്നിവിടങ്ങളില്‍നിന്നായികോളേജ്

 വിദ്യാഭ്യാസം പൂര്‍ത്തിയാക്കിതുടര്‍ന്ന്

 ചലച്ചിത്രസംവിധാനം പഠിക്കാനായി പൂനെ

 ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടില്‍ ചേര്‍ന്നുഅവിടെ

 വിദ്യാര്‍ത്ഥിയായിരിക്കെ ആഫ്റ്റര്‍നൂണ്‍

 ക്‌ളൗഡ്‌സ് എന്ന ഹ്രസ്വചിത്രം കാന്‍

 ചലച്ചിത്രമേളയുടെമല്‍സരവിഭാഗത്തിലേക്കു

 തെരഞ്ഞെടുക്കപ്പെട്ടിരുന്നു

 മുന്‍നിരമേളയില്‍ സെലക്ഷന്‍ ലഭിച്ച ഏക

 വിദ്യാര്‍ത്ഥിയായിരുന്നുഅന്ന് പായല്‍.


മുംബൈ നഗരത്തിലെ മൂന്ന് സ്ത്രീകളുടെ

 വൈകാരിക ലോകത്തെ സൂക്ഷ്മമായി

 അവതരിപ്പിക്കുന്ന  'ഓള്‍ വി ഇമാജിന്‍

 ഏസ്ലൈറ്റ്മേളയില്‍ പ്രദര്‍ശിപ്പിക്കും.



സി.ഡിസുനീഷ്.



Author
Citizen Journalist

Goutham prakash

No description...

You May Also Like