കാലാവസ്ഥാ മാറ്റത്തെ അതിജീവിക്കാനായി കാർബൺ ബഹിർഗമനം കുറഞ്ഞ നെൽകൃഷി സമ്പ്രദായം വികസിപ്പിക്കാനുള്ള പുതിയ പദ്ധതിക്ക് ധാരണ പത്രം ഒപ്പു വെച്ചു
- Posted on June 23, 2025
- News
- By Goutham prakash
- 86 Views
* *സ്വന്തം ലേഖകൻ.*
കോഴിക്കോട് :കേരളത്തിലെ നെൽകൃഷിയിൽ കാർബൺ ബഹിർഗമനം കുറയ്ക്കാനും ജല പരിപാലനം മെച്ചപ്പെടുത്താനും കാലാവസ്ഥാ വ്യതിയാനത്തെ അതിജീവിക്കാനും ലക്ഷ്യമിട്ടുള്ള സുപ്രധാന ഗവേഷണ പദ്ധതിക്ക്
ധാരണ പത്രം ഒപ്പുവെച്ചു. ലോക ബാങ്ക് സഹായത്തോടെ കേരള സർക്കാർ നടപ്പാക്കുന്ന ‘കേര’ (കേരള ക്ലൈമറ്റ് റെസിലയന്റ് അഗ്രി വാല്യൂ ചെയിൻ മോഡേൺണൈസേഷൻ പ്രൊജക്റ്റ് ) പ്രോജെക്ടിന്റെ ഭാഗമായാണ് ഈ ഗവേഷണ പദ്ധതി നടപ്പാക്കുന്നത്.
ഫിലിപ്പീനിസിലെ അന്താരാഷ്ട്ര റൈസ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് (IRRI), കേരള കാർഷിക സർവകലാശാല (KAU), ജലവിഭവ വികസന വിനിയോഗ കേന്ദ്രം (CWRDM), കൃഷി വകുപ്പ് എന്നിവർ സഹകരിച്ച് നടത്തുന്ന 200 ലക്ഷം രൂപയുടെ ഈ പദ്ധതി കർഷകർക്ക് നേരിട്ട് പ്രയോജനം ചെയ്യും.
തിരുവനന്തപുരത്ത് വെച്ച് നടന്ന ചടങ്ങിൽ സി. ഡബ്ലു ആർ.ഡി.എം എക്സികുട്ടിവ് ഡയറക്ടർ ഡോ.മനോജ് പി. സാമുവൽ , അഡീഷണൽ പ്രൊജക്ട് ഡയറക്ടർ വിഷ്ണു രാജ് ഐ എ എസ് എന്നിവർ ധാരണ പത്രത്തിൽ ഒപ്പുവെച്ചു.
ഈ പദ്ധതി കേരളത്തിലെ നെൽകൃഷിയെ കാലാനുസൃതമാക്കുകയും കർഷകർക്ക് പാരിസ്ഥിതിക പ്രതിബദ്ധതയോടെ മെച്ചപ്പെട്ട വരുമാനം ഉറപ്പാക്കുകയും ചെയ്യും. പദ്ധതിയുടെ ഭാഗമായി ഗവേഷകർക്കും കർഷകർക്കും പരിശീലനവും നൽകും.
