ട്രാൻസ്ലേഷണൽ ഗവേഷണ കേന്ദ്രങ്ങളും അന്താരാഷ്ട്ര ഹോസ്റ്റലുകളുമുയരും; കിഫ്ബി സഹായം കുതിപ്പേകും: മന്ത്രി ഡോ. ബിന്ദു.

  • Posted on February 28, 2023
  • News
  • By Fazna
  • 125 Views

ട്രാൻസ്ലേഷണൽ ഗവേഷണ കേന്ദ്രങ്ങളും അന്താരാഷ്ട്ര ഹോസ്റ്റലുകളുമടക്കം കിഫ്ബി അനുവദിച്ചിരിക്കുന്ന 611.75 കോടി രൂപ സംസ്ഥാനത്തെ ഉന്നതവിദ്യാഭ്യാസ വളർച്ചക്ക് വലിയ കുതിപ്പേകുമെന്ന് ഉന്നത വിദ്യാഭ്യാസ-സാമൂഹ്യനീതി മന്ത്രി ഡോ. ആർ ബിന്ദു പറഞ്ഞു. കണ്ണൂരിൽ പിണറായി എജുക്കേഷണൽ ഹബ്ബിന് 232.05 കോടി രൂപയാണ് അനുവദിച്ചിരിക്കുന്നത്. കണ്ണൂർ സർവ്വകലാശാലയിൽ മഞ്ചേശ്വരം ക്യാമ്പസിൽ വനിതാ ഹോസ്റ്റലും നീലേശ്വരം ക്യാമ്പസിൽ മെൻസ് ഹോസ്റ്റലും ധർമ്മശാല ക്യാമ്പസിൽ അന്താരാഷ്ട്ര ഹോസ്റ്റലും നിർമ്മിക്കാനാണ് 18.73 കോടി രൂപ. ഗവേഷണഫലങ്ങൾ സാമൂഹികാവശ്യങ്ങളിലേക്ക് പരിവർത്തിപ്പിക്കുകയെന്ന ഉന്നതവിദ്യാഭ്യാസ വകുപ്പിന്റെ കാഴ്ചപ്പാട് നിറവേറ്റിക്കൊണ്ട്, ട്രാൻസ്ലേഷണൽ റിസർച്ച് സെന്റർ സ്ഥാപിക്കാൻ എപിജെ അബ്ദുൾ കലാം സാങ്കേതിക സർവ്വകലാശാലയ്ക്ക് 12.95 കോടി രൂപയും കേരള സർവ്വകലാശാലയ്ക്ക് 24.64 കോടി രൂപയും ലഭിക്കും. അന്താരാഷ്ട്ര ഹോസ്റ്റലും വനിതാ ഹോസ്റ്റലും നിർമ്മിക്കാൻ കേരള സർവ്വകലാശാല കാര്യവട്ടം ക്യാമ്പസിനായി 28.21 കോടി രൂപയും തൃക്കാക്കര കുസാറ്റ് ക്യാമ്പസിനായി 30 കോടി രൂപയും അനുവദിച്ചു.

തിരുവനന്തപുരം എഞ്ചിനീയറിംഗ് സയൻസ് ആൻഡ് ടെക്നോളജി റിസർച്ച് പാർക്കിന് (TrEST) വിളപ്പിൽശാലയിൽ അമ്പതേക്കർ ഭൂമി ഏറ്റെടുക്കാൻ 203.92 കോടി രൂപ കിഫ്ബി നൽകും. കേരള സർവ്വകലാശാലയെ മികവിന്റെ കേന്ദ്രമാക്കാൻ ഉപകരണ സമാഹരണത്തിനാണ് 48.72 കോടി രൂപ ലഭിക്കുക. നിലമ്പൂർ ഗവ. ആർട്സ് ആൻഡ് സയൻസ് കോളേജിന് സ്ഥലം ഏറ്റെടുക്കാനാണ് 12.53 കോടി രൂപ.


പ്രത്യേക ലേഖകൻ


Author
Citizen Journalist

Fazna

No description...

You May Also Like