ഘനരാഗങ്ങൾ പെയ്തിറങ്ങി; സംഗീത മാധൂര്യമായി പഞ്ചരത്ന കീർത്തനാലാപനം

ശ്രീഗണപതിനി എന്ന സൗരാഷ്ട്ര രാഗത്തിലുള്ള ഗണപതി സ്തുതിയോടെയാണ് പഞ്ചരത്ന കീർത്തനാലാപനം തുടങ്ങിയത്

ദശമി ദിനത്തിൽ ചെമ്പൈ സംഗീത മണ്ഡപത്തെ ആനന്ദത്തിലാറാടിച്ച് ഘനരാഗ പഞ്ചരത്ന കീർത്തനാലാപനം. സംഗീത മാധൂര്യമായി പഞ്ചരത്ന കീർത്തനങ്ങൾ ആസ്വാദക മനസ്സുകളെ കീഴടക്കി. ശ്രീഗണപതിനി എന്ന സൗരാഷ്ട്ര രാഗത്തിലുള്ള ഗണപതി സ്തുതിയോടെയാണ് പഞ്ചരത്ന കീർത്തനാലാപനം തുടങ്ങിയത്. തുടർന്ന് ജഗദാനന്ദ കാരക എന്ന നാട്ട രാഗത്തിലുള്ള കീർത്തനം ആദിതാളത്തിൽ. പിന്നെ ഗൗള രാഗത്തിൽ ദുഡുകു ഗല .

തുടർന്ന് ആരഭി രാഗത്തിൽ സാധിൻ ചെനെ എന്നീ കീർത്തനങ്ങൾ പെയ്തിറങ്ങി. അവസാനമായി  എന്തരോ മഹാനുഭാവുലു എന്ന ശ്രീരാഗത്തിലുള്ള അതിപ്രശസ്തമായ കീർത്തനം പാടി.മേൽപുത്തുർ ആഡിറ്റോറിയത്തിൽ തിങ്ങി നിറഞ്ഞ സദസ്സ് ഒന്നാകെ താളമിട്ടും കൂടെ പാടിയും ആ കീർത്തനത്തിനൊപ്പം ചേർന്നു. സർവ്വം സംഗീതമയം. പഞ്ചരത്ന കീർത്തനാലാപനം ശ്രീ ഗുരുവായൂരപ്പനുള്ള സമ്പൂർണ്ണ ഗാനാർച്ചനയായി.

സംഗീത സാമ്രാട്ടായിരുന്ന ത്യാഗരാജ സ്വാമികളാൽ വിരചിതമാണ് പഞ്ചരത്ന കീർത്തനങ്ങൾ.  ഏകാദശി നാദോപാസനയുടെ ഭാഗമായി ചെമ്പൈ സ്വാമികൾ തൻ്റെ ശിഷ്യരോടൊപ്പം നടത്തിവന്ന പഞ്ചരത്ന കീർത്തനാലാപനത്തിൻ്റെ തുടർച്ചയാണ് ദശമി നാളിൽ ചെമ്പൈ സംഗീത മണ്ഡപത്തിൽ അരങ്ങേറുന്നത്. വായ്പാട്ടിൽ ഡോ: ചേർത്തല കെ.എൻ.രംഗനാഥ ശർമ്മ, ചേപ്പാട് എ.ഇ.വാമനൻ നമ്പൂതിരി ,ചെങ്കോട്ട ഹരിഹരസുബ്രഹ്മണ്യൻ, മുഖത്തല ശിവജി, സി.എസ്.സജീവ്, നെടുംകുന്നം ശ്രീദേവ് ,ആനയടി പ്രസാദ്, വെച്ചൂർ ശങ്കർ, മൂഴിക്കുളം ഹരികൃഷ്ണൻ, ഡോ.ഗുരുവായൂർ കെ.മണികണ്ഠൻ, കാഞ്ഞങ്ങാട് ശ്രീനിവാസൻ ,വെള്ളിനേഴി സുബ്രഹ്മണ്യൻ, നെടുംകുന്നം അനീഷ് റാം, കൊൽക്കത്ത വിജയരാഘവൻ, പാർവ്വതീപുരം പത്മനാഭ അയ്യർ, ആർ വി വിശ്വനാഥൻ, മൂഴിക്കുളം വിവേക്, ആറ്റുവാശേരി മോഹനൻ പിള്ള, ഡോ. ടി.വി.മണികണ്ഠൻ, മാതംഗി സത്യമൂർത്തി ,ഡോ.വിജയലക്ഷ്മി സുബ്രഹ്മണ്യം, ഡോ.ബി.അരുന്ധതി, ഡോ.ജി.ശ്രീവിദ്യ, ആനയടി ധനലക്ഷ്മി, രഞ്ചിനി വർമ്മ ,ഡോ.എൻ. മിനി, ഗീത ദേവി ,വാസുദേവൻ, മൈഥിലി, നിരഞ്ജന ശ്രീനിവാസൻ എന്നി സംഗീതജ്ഞർ അണിനിരന്നു. പുല്ലാങ്കുഴലിൽ ഡോ.പി.പത്മേഷ്, ജി.ശ്രീനാഥ് എന്നിവർ അകമ്പടിയേകി. വയലിനിൽ തിരുവിഴ ശിവാനന്ദൻ, എസ്. ഈശ്വര വർമ്മ,വൈക്കം പത്മകൃഷ്ണൻ, ഡോ.വി. സിന്ധു, മാഞ്ഞൂർ രഞ്ജിത്, തിരുവിഴ വിജു എസ് ആനന്ദ്, അമ്പലപ്പുഴ പ്രദീപ്, കിള്ളിക്കുറിശ്ശിമംഗലം ഇ പി രമേശ്, തിരുവിഴ ജി ഉല്ലാസ്, കുമ്മനം ഉപേന്ദ്രനാഥ്, ഗോകുൽ ആലങ്കോട്, ആര്യ ദത്ത, പ്രിയദത്ത, നവനീത് ശ്രീനിവാസൻ ,ഗുരുവായൂർ പി ഇ നാരായണൻ എന്നിവരും മൃദംഗത്തിൽ പ്രൊഫ. വൈക്കം പി.എസ്.വേണുഗോപാൽ, എൻ.ഹരി, ഡോ.കെ.ജയകൃഷ്ണൻ, കുഴൽമന്ദം ജി രാമകൃഷ്ണൻ, കോട്ടയം സന്തോഷ്, തൃശൂർ ബി ജയറാം, ആലുവ ഗോപാലകൃഷ്ണർ, ചാലക്കുടി രാംകുമാർ വർമ്മ, എളമക്കര അനിൽകുമാർ, ചേർത്തല കെ.വി.സജിത്, തലവൂർ ബാബു, കലാമണ്ഡലം കൃഷ്ണകുമാർ, എൽ. ഗോപാലകൃഷ്ണൻ, എസ്. വെങ്കിട രമണൻ, വൈക്കം പ്രസാദ്, ചാലക്കുടി രമേശ് ചന്ദ്രൻ എന്നിവരും  ഗഞ്ചിറയിൽ ഗജാനന പൈയും പക്കമേളമൊരുക്കി.

ഘടം വാദനത്തിന് കോവൈ സുരേഷ്, മങ്ങാട് പ്രമോദ്, ആലുവ രാജേഷ്, ആലപ്പുഴ ജി മനോഹർ, തിരുവനന്തപുരം R രാജേഷ്, ഊരകം രാമകൃഷ്ണൻ, മാഞ്ഞുർ ഉണ്ണിക്കൃഷ്ണൻ എന്നിവരും മുഖർ ശംഖിൽ പയ്യന്നൂർ ഗോവിന്ദ പ്രസാദും കോട്ടയം മുരളിയും ഇടയ്ക്കയിൽ ജ്യോതി ദാസ് ഗുരുവായൂരും ഇരിഞ്ഞാലക്കുട നന്ദകുമാറും പക്കമേളം ഒരുക്കി

Author
No Image
Journalist

Dency Dominic

No description...

You May Also Like