സ്വകാര്യ ബസുകൾ അനിശ്ചിതകാല സമരത്തിലേക്ക്

സ്വന്തം ലേഖകൻ.

** 


തിരുവനന്തപുരം: സ്വകാര്യബസുകള്‍ അനിശ്ചിതകാല ബസ് സമരത്തിലേക്ക്. ദീര്‍ഘദൂര ബസുകളുടെയും ലിമിറ്റഡ് സ്റ്റോപ് ബസുകളുടെയും ബസ് പെര്‍മിറ്റ് യഥാസമയം പുതുക്കി നല്‍കുക, വിദ്യാര്‍ഥികളുടെ ടിക്കറ്റ് നിരക്ക് വര്‍ധിപ്പിക്കുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് സമരം. ബസ് ഓപ്പറേറ്റേഴ്‌സ് ഫെഡറേഷന്‍ ഭാരവാഹികളാണ് ഇക്കാര്യം അറിയിച്ചത്. പ്രതിഷേധ സമരങ്ങൾ നടത്തിയിട്ടും സർക്കാരിന്റെ ഭാ​ഗത്ത് നിന്ന് അനുകൂല നടപടി ഉണ്ടായില്ലെന്ന് ഭാരവാഹികൾ പറഞ്ഞു.


പൊതുജനങ്ങൾക്ക് ബുദ്ധിമുട്ട് ഉണ്ടാവാത്ത വിധം സമരങ്ങളിലൂടെ മുന്നോട്ട് പോയെങ്കിലും പൊതു​ഗതാഗതം തകർക്കുന്ന നടപടികളാണ് സർക്കാർ സ്വീകരിച്ചതെന്നും അതിനാൽ ബസ് സർവീസുകൾ നിർത്തി വച്ചുള്ള സമരത്തിന് നിർബന്ധിതരായെന്നും അവർ അറിയിച്ചു. അടുത്ത ദിവസങ്ങളിൽ സമരത്തിന്റെ തിയ്യതി പ്രഖ്യാപിക്കും. മറ്റ് ബസ് ഉടമ സംഘടനകളുമായും തൊഴിലാളി സംഘടനകളുമായും ചർച്ച നടത്തിയ ശേഷമാണ് ഇത് പ്രഖ്യാപിക്കുക.

Author
Citizen Journalist

Goutham prakash

No description...

You May Also Like