കൊല്ലത്ത് ആറ് വയസുകാരിയെ തട്ടിക്കൊണ്ടു പോയ കേസ്; മൂന്നാംപ്രതി അനുപമയ്ക്ക് ജാമ്യം
- Posted on July 29, 2024
- News
- By Arpana S Prasad
- 352 Views
പഠനത്തിനായി ജാമ്യം അനുവദിക്കണമെന്ന ആവശ്യം പരിഗണിച്ചാണ് ഹൈക്കോടതിയുടെ നടപടി.
കൊല്ലത്ത് നിന്ന് ആറുവയസ്സുകാരി അബിഗേല്‍ സാറയെ തട്ടിക്കൊണ്ടുപോയ കേസിലെ മൂന്നാംപ്രതി അനുപമ പത്മകുമാറിന് ജാമ്യം. പഠനത്തിനായി ജാമ്യം അനുവദിക്കണമെന്ന ആവശ്യം പരിഗണിച്ചാണ് ഹൈക്കോടതിയുടെ നടപടി. ഉപാധികളോടെയാണ് അനുപമ പത്മകുമാറിന് ഹൈക്കോടതി ജാമ്യം അനുവദിച്ചത്.
സാമ്പത്തിക പ്രതിസന്ധി പരിഹരിക്കുന്നതിനാണ് അനുപമയടക്കം മൂന്ന് പ്രതികള്‍ കുട്ടിയെ തട്ടിക്കൊണ്ടുപോയി മോചനദ്രവ്യം ആവശ്യപ്പെട്ടത്. ട്യൂഷന് പോകും വഴി സഹോദരന് മുന്നില്‍വെച്ച് ആറു വയസുകാരിയെ വെള്ള കാറിലെത്തിയ സംഘം കടത്തിക്കൊണ്ടുപോയത്.
സ്വന്തം ലേഖിക
