വയനാടിന്റെ നടന ചാരുത കലാമണ്ഡലം റെസി ഷാജി ദാസ്
- Posted on December 23, 2021
- Localnews
- By Deepa Shaji Pulpally
- 1649 Views
കാലമണ്ഡലം റസി മോഹിനിയാട്ടം ഗിന്നസ് റെക്കോർഡ് പ്രോഗ്രാമിൽ പങ്കെടുത്ത് ഗിന്നസ് നേടി
വയനാട് ജില്ലയിലെ മണൽവയൽ കുത്തോടിയിൽ രാമകൃഷ്ണന്റെയും ഓമനയുടെയും രണ്ടാമത്തെ മകളാണ് കലാമണ്ഡലം റെസി ഷാജി ദാസ്. നാലാം ക്ലാസ് മുതൽ നൃത്തപഠനം റെസി ആരംഭിച്ചു. തിരുവനന്തപുരംകാരനായ ദാസ് എന്ന നൃത്ത അധ്യാപകന്റെ കീഴിലായിരുന്നു ആദ്യ പരിശീലനം ആരംഭിച്ചത്. അങ്ങനെ ഏഴാം വയസ്സിൽ അരങ്ങേറ്റവും കുറിച്ചു.
ഗുരുവായ ദാസ് മാഷിന്റെ മരണത്തെത്തുടർന്ന് കലാമണ്ഡലം ഉഷാ രാജേന്ദ്രപ്രസാദിന്റെ കീഴിൽ നൃത്തപഠനം വീണ്ടും ആരംഭിച്ചു. പത്താമത്തെ വയസ്സിൽ കോളേരി ശ്രീനാരായണ ക്ഷേത്രത്തിൽ അരങ്ങേറ്റം നടത്തി. പിന്നീടങ്ങോട്ട് റെസി നിരവധി സ്റ്റേജ് പ്രോഗ്രാമുകളിലും, കലോത്സവങ്ങളിലും നിറസാന്നിധ്യമായി. സ്കൂൾ വിദ്യാഭ്യാസം കല്ലുവയൽ ശ്രീനാരായണ എൽ.പി സ്കൂളിലും, തുടർന്ന് ജയശ്രീ ഹയർ സെക്കൻഡറി സ്കൂളിലുമായിരുന്നു. അതിനുശേഷം കേരള കലാമണ്ഡലത്തിൽ നൃത്ത പഠനത്തിന് ചേർന്നു.
ഡിപ്ലോമയ്ക്ക് ശേഷം കലാമണ്ഡലത്തിൽ തന്നെ മോഹിനിയാട്ടം ഡിഗ്രിയായി പഠനം നടത്തി. 1998 - ൽ സു.ബത്തേരിയിൽ ആദ്യത്തെ ചിലങ്ക കലാക്ഷേത്രം റെസി ആരംഭിച്ചു. ആ കാലത്തു തന്നെ അഞ്ഞൂറോളം ശിഷ്യഗണങ്ങളുണ്ടായിരുന്നു റെസിയുടെ പരിശീലനത്തിൽ. പിന്നീട് പുൽപ്പള്ളിയിലും , മീനങ്ങാടിയിലും, കൽപ്പറ്റയിലും ചിലങ്കയുടെ ബ്രാഞ്ച്കൾ ആരംഭിച്ചു. ഇങ്ങനെ പതിനായിരത്തിലധികം ശിഷ്യർക്ക് നൃത്ത പരിശീലനം നടത്തി ഈ കാലയളവിൽ റെസി എന്ന നൃത്ത അധ്യാപിക .
കാലമണ്ഡലം റസിയുടെ ഏറ്റവും വലിയ നേട്ടം മോഹിനിയാട്ടം ഗിന്നസ് റെക്കോർഡ് പ്രോഗ്രാമിൽ പങ്കെടുത്ത് ഗിന്നസ് നേടി എന്നതാണ്. ഇതിന് പുറമേ, കേരളത്തിനകത്തും, പുറത്തും നിരവധി സ്റ്റേജ് പ്രോഗ്രാമുകൾ ചെയ്തിട്ടുണ്ട്. കലാമണ്ഡലം റെസിയുടെ പരിശീലനത്തിൽ നിരവധി പ്രതിഭകളെ കലോത്സവത്തിൽ വാർത്തെടുക്കാൻ സാധിച്ചിട്ടുണ്ട്. ഇതിൽ കേരളോത്സവത്തിൽ സ്റ്റേറ്റ് തലത്തിൽ ഒന്നാം സ്ഥാനം ലഭിച്ച നിവേദ് ഷാജി കലാമണ്ഡലം റെസിയുടെ ഒരു പ്രധാന ശിഷ്യനാണ്.
പിന്നീട് നാലു വർഷത്തെ ബി.എസ്. സ് പരീക്ഷയിൽ നാട്യ പൂർണ്ണ റെസി നേടുകയുണ്ടായി. നിരവധി ആദരവുകളും, പുരസ്കാരങ്ങളും റെസിയെ തേടി എത്തിയിട്ടുണ്ട്. കലാമണ്ഡലം റെസി ഷാജി ദാസിന്റെ ശിഷ്യഗണത്തിൽ ഡോക്ടർമാർ, എൻജിനീയർമാർ, ബാങ്കിംഗ് മേഖലയിലുള്ളവർ,ഹോട്ടൽ മാനേജ്മെന്റ് വിദ്യാർഥികൾ എന്നിങ്ങനെ നിരവധി മേഖലയിലുള്ള ശിഷ്യഗണങ്ങളുണ്ട്. ഒരുപിടി ഓർമ്മകൾ സമ്മാനിച്ച നിരവധി ശിഷ്യഗണങ്ങളിൽ സീത ടി.വിജയനും റെസിയുടെ പ്രധാന ശിഷ്യരിൽ ഒരാളാണ്.
ബി.ജെ.പി വയനാട് ജില്ലാ സെക്രട്ടറി കെ. ഡി ഷാജി ദാസ് ആണ് റസിയയുടെ ഭർത്താവ്. അനേകം കലാമത്സരങ്ങളിൽ വിജയിയും, നർത്തകിയും, ഗായികയും, ഡൽഹി യൂണിവേഴ്സിറ്റിയിൽ ബി. എ സോഷ്യോളജി വിദ്യാർത്ഥിനിയുമായ മാളവികയാണ് മൂത്തമകൾ. മോഹിനിയാട്ടത്തിലും, നാടോടി നൃത്തത്തിലും ജില്ല - സ്റ്റേറ്റ് തലത്തിൽ ഒന്നാം സ്ഥാനം കരസ്ഥമാക്കിയ, ജയശ്രീ ഹയർ സെക്കൻഡറി സ്കൂൾ ഒമ്പതാം ക്ലാസ് വിദ്യാർഥിനിയുമായ അനൗഷ്കയാണ് രണ്ടാമത്തെ മകൾ. റെജിയും, റെനിയുമാണ് റെസിയുടെ സഹോദരിമാർ. കലാമണ്ഡലം റസി ഷാജി ദാസ് ഇന്ന് നിരവധി സ്റ്റേജുകളിൽ മിന്നിത്തിളങ്ങുമ്പോൾ വയനാട് ജില്ലയ്ക്ക് തന്നെ അഭിമാനത്തിന്റെ പൊൻകതിർ പ്രഭാത തെളിയിക്കുകയാണ്.