ജോസ്. കെ. മാണിയുടെ മകന്റെ കാറിടിച്ച് രണ്ട് മരണം
- Posted on April 10, 2023
- News
- By Goutham prakash
- 299 Views
കോട്ടയം: കേരള കോൺഗ്രസ് (എം) ചെയർമാൻ ജോസ് കെ മാണിയുടെ മകന്‍ കെ എം മാണി ഓടിച്ച വാഹനം ഇടിച്ച് രണ്ടുപേര്‍ മരിച്ചു. ശനിയാഴ്ച വൈകീട്ടായിരുന്നു അപകടം. അപകടത്തില്‍ ജോസ് കെ മാണിയുടെ മകന്റെ അറസ്റ്റ് രേഖപ്പെടുത്തിയശേഷം ജാമ്യത്തില്‍ വിട്ടു. ഇന്നോവ കാര്‍ സ്‌കൂട്ടറുമായി കൂട്ടിയിടിച്ചാണ് അപകടം ഉണ്ടായത്. മണിമല സ്വദേശികളായ ജിന്‍സ് ജോണ്‍, ജിന്‍സിന്റെ സഹോദരന്‍ ജിസ് എന്നിവരാണ് മരിച്ചത്. അമ്മയ്ക്ക് മരുന്നു വാങ്ങാന്‍ ഇവർ മെഡിക്കല്‍ ഷോപ്പിലേക്ക് പോയതായിരുന്നുവെന്നാണ്.
സ്വന്തം ലേഖകൻ
