നോബൽ സമ്മേളനത്തിൽ പങ്കെടുക്കാൻ കുസാറ്റ് പൂർവ്വവിദ്യാർത്ഥിനി.*

 *സ്വന്തം ലേഖിക.* 


കൊച്ചി:

 കൊച്ചി ശാസ്ത്ര സാങ്കേതിക സർവകലാശാലയിലെ (കുസാറ്റ്) കെമിക്കൽ ഓഷ്യനോഗ്രഫി വകുപ്പിലെ എം.എസ്.സി ഹൈഡ്രോകെമിസ്ട്രി (2017–2019) ബാച്ച് പൂർവ്വവിദ്യാർത്ഥിനി ക്രിസ്റ്റീന മാത്യുവിന് 74-ാമത് നോബൽ സമ്മേളനത്തിലേക്ക് ക്ഷണം ലഭിച്ചു. സമ്മേളനം 2025 ജൂൺ 30 മുതൽ ജൂലൈ 5 വരെ ജർമ്മനിയിലെ ലിൻഡാവുവിലാണ് നടക്കുന്നത്.



ലോകത്തെ നോബൽ സമ്മാന ജേതാക്കളെയും പ്രതിഭാശാലിയായ യുവ ശാസ്ത്രജ്ഞന്മാരെയും ഒരു കുടകീഴിൽ അണിനിരത്തുന്ന ഈ സമ്മേളനം ഓരോ വർഷവും നോബൽ സമ്മാന ശാഖകളായ ഭൗതിക ശാസ്ത്രം, രസതന്ത്രം, വൈദ്യശാസ്ത്രം എന്നിവയിലേതെങ്കിലും വിഷയത്തെ ആധാരമാക്കിയാണ് നടത്തുന്നത്. അടിസ്ഥാനത്തിൽ ഊഴമനുസരിച്ച് മാറി വെറും. 2025 സമ്മേളനം രസതന്ത്രത്തെ ആസ്പദമാക്കിയാണ് നടത്തുന്നത്.

Author
Citizen Journalist

Goutham prakash

No description...

You May Also Like