അർബുദ ചികിത്സയിൽ നിർണായകമായ പേറ്റൻറുമായി കുസാറ്റ് ഗവേഷകർ.
- Posted on October 10, 2024
- Health News
- By Goutham prakash
- 212 Views
കൊച്ചി ശാസ്ത്ര സാങ്കേതിക സർവകലാശാലയിൽ (കുസാറ്റ്) കാൻസർ ഇമ്മ്യൂണോതെറാപ്പി മേഖലയിലെ നിർണായക കണ്ടുപിടിത്തങ്ങൾക്ക് കുസാറ്റ് ഗവേഷകർക്ക് പേറ്റൻറ് ലഭിച്ചു.
കൊച്ചി ശാസ്ത്ര സാങ്കേതിക സർവകലാശാലയിൽ (കുസാറ്റ്) കാൻസർ ഇമ്മ്യൂണോതെറാപ്പി മേഖലയിലെ നിർണായക കണ്ടുപിടിത്തങ്ങൾക്ക് കുസാറ്റ് ഗവേഷകർക്ക് പേറ്റൻറ് ലഭിച്ചു. ബയോടെക്നോളജി വകുപ്പിലെ ഡിഎസ്ടി മുൻ ഇൻസ്പയർ ഫാക്കൽറ്റി ഡോ. അനുഷ അശോകൻ, സീനിയർ റിസർച്ച് ഫെലോ മീര മേനോൻ, മുൻ പ്രോജക്ട് ട്രെയിനി അഞ്ജന ഉണ്ണികൃഷ്ണൻ എന്നിവരടങ്ങിയ സംഘത്തിനാണ് നേട്ടം കൈവരിക്കാനായത്. കാൻസർ വാക്സിനുകളുടെ ഫലപ്രാപ്തി വർദ്ധിപ്പിക്കുന്നതിനായി അലുമിനിയം ഇൻകോർപ്പറേറ്റഡ് പോളിമർ നാനോപാർട്ടിക്കിളുകളെ അടിസ്ഥാനമാക്കി പുതിയ നൂതന അഡ്ജുവൻറ് ഫോർമുലേഷൻ വികസിപ്പിച്ചെടുത്തതിനാണ് പേറ്റൻറ്. ഈ ഫോർമുലേഷൻ എലികളിൽ നടത്തിയ പരീക്ഷണങ്ങളിൽ ട്യൂമർ വളർച്ച കുറയ്ക്കുകയും രോഗപ്രതിരോധം മെച്ചപ്പെടുത്തുകയും ചെയ്യുന്നതിനായി കണ്ടെത്തി. കാൻസർ വാക്സിനുകളുടെ ഫലപ്രാപ്തി മെച്ചപ്പെടുത്തുന്നതിലൂടെ, കീമോതെറാപ്പി, റേഡിയേഷൻ തെറാപ്പി തുടങ്ങിയ പരമ്പരാഗത കാൻസർ ചികിത്സകൾക്ക് സുരക്ഷിതവും കൂടുതൽ ഫലപ്രദവുമായ ബദൽ നൽകാൻ ഈ കണ്ടുപിടിത്തത്തിന് കഴിയും
കേരള ക്രിക്കറ്റ് ലീഗിന് പിന്നാലെ തലസ്ഥാനത്ത് വീണ്ടും ക്രിക്കറ്റ് ആവേശം
