ലോക തൊഴിലാളി ദിനത്തില്‍ കെ എസ് ആര്‍ ടി സി ജീവനക്കാര്‍ക്ക് അവധി ദിവസവും ശമ്പളം നല്കി.
- Posted on May 02, 2025
- News
- By Goutham prakash
- 157 Views
ലോക തൊഴിലാളി ദിനത്തില്‍ കെ എസ് ആര്‍ ടി സി ജീവനക്കാര്‍ക്ക് അവധി ദിവസമായിട്ടും ഒന്നാം തിയതി തന്നെ ശമ്പളം കൊടുക്കാനായതിന്റെ സന്തോഷം പങ്കുവച്ച് ഗതാഗത മന്ത്രി കെ ബി ഗണേഷ് കുമാര്‍. ഒന്നാം തീയതി ശമ്പളം നല്‍കുമെന്ന വാക്ക് പാലിക്കാന്‍ അവധി ദിനത്തിന്റെ തലേദിവസം തന്നെ ശമ്പളത്തുക ബാങ്കിലേക്ക് നിക്ഷേപിക്കാന്‍ പ്രത്യേക നിര്‍ദ്ദേശം നല്‍കിയിരുന്നുവെന്നും ഈ നിര്‍ദ്ദേശ പ്രകാരമാണ് മെയ് ദിനത്തില്‍ കെ എസ് ആര്‍ ടി സി ജീവനക്കാര്‍ക്ക് ശമ്പളം നല്‍കാനായതെന്നും മന്ത്രി വിവരിച്ചു.
