രാഗേഷ് കൃഷ്ണനെ അഭിനന്ദിച്ച് കളം@24 സിനിമ കാണാൻ മന്ത്രി ഡോ:ആർ.ബിന്ദു തീയറ്ററിൽ എത്തി.
- Posted on December 09, 2024
- News
- By Goutham prakash
- 245 Views
സെറിബ്രൽ പാൾസിയെ അതിജീവിച്ച് നവാഗത
സംവിധായകനായുയർന്ന രാഗേഷ് കൃഷ്ണൻ
കൂരംബാലയുടെ സിനിമ"കളം@24"
ഉന്നതവിദ്യാഭ്യാസ സാമൂഹ്യനീതി വകുപ്പ്
മന്ത്രി ഡോ.ആർ. ബിന്ദുവും സാമൂഹ്യനീതി
വകുപ്പിലെ ജീവനക്കാരുംതിരുവനന്തപുരം
നിള തീയേറ്ററിൽ ഡിസംബർ എട്ടിന് ഉച്ചക്ക്
2.30ന് കാണുവാൻ നേരിട്ടത്തി.
ഭിന്നശേഷിക്കാരൻആയ,വിശിഷ്യാ സെറിബ്രൽ
പാൾസി ബാധിതനായ രാകേഷ് കൃഷ്ണന്റെ
ആദ്യ ഫീച്ചർ ഫിലിം
സംരംഭത്തെപ്രോത്സാഹിപ്പിക്കുന്നതോടൊപ്പം
വിവിധങ്ങളായ കഴിവുകൾ ഉള്ള
ഭിന്നശേഷിക്കാരുടെ സർഗ്ഗാത്മക
കഴിവുകൾപ്രോത്സാഹിപ്പിക്കുക എന്ന
ഉദ്ദേശ്യത്തോടുകൂടിയാണ് രാഗേഷ് കൃഷ്ണന്റെ
കളം@24 പ്രദർശനം കാണുന്നതിന് വേണ്ടി
ഉന്നതവിദ്യാഭ്യാസ സാമൂഹ്യനീതി വകുപ്പ് മന്ത്രി
ഡോ.ആർ.ബിന്ദു സിനിമ കാണാൻ നേരിട്ട്
എത്തിയത്.
രാഗേഷ് കൃഷ്ണനെ മന്ത്രി ആർ.ബിന്ദു
മൊമെന്റോ നൽകി അനുമോദിച്ചു.രാഗേഷ്
കൃഷ്ണനെയും കളം@24 ടീംഅംഗങ്ങളെയും
മന്ത്രി അഭിനന്ദിച്ചു
