ഊട്ടി, കൊടൈക്കനാൽ: വാഹനങ്ങൾക്ക് നിയന്ത്രണമേർപ്പെടുത്തി ഹൈകോടതി.
- Posted on March 15, 2025
- News
- By Goutham prakash
- 161 Views
ചെന്നൈ: ഊട്ടിയിലേക്കും കൊടൈക്കനാലിലേക്കും വിനോദസഞ്ചാരികളുടെ വാഹനങ്ങൾക്ക് മദ്രാസ് ഹൈകോടതി നിയന്ത്രണം ഏർപ്പെടുത്തി. ഇവിടേക്കുള്ള വാഹനങ്ങളുടെ കണക്കെടുപ്പും പഠന റിപ്പോർട്ടും സമർപ്പിക്കാൻ കാലതാമസം ഉണ്ടാവുമെന്ന് സർക്കാർ അറിയിച്ചതിനെ തുടർന്നാണ് ഉത്തരവ്. വേനൽ സീസണിലെ തിരക്ക് കണക്കിലെടുത്ത് ഊട്ടിയിലേക്ക് പ്രവൃത്തി ദിവസങ്ങളിൽ 6,000 ടൂറിസ്റ്റ് വാഹനങ്ങൾക്കും വാരാന്ത്യ ദിനങ്ങളിൽ 8,000 വാഹനങ്ങൾക്കുമാണ് പ്രവേശനം.
കൊടൈക്കനാലിലേക്ക് പ്രവൃത്തി ദിവസങ്ങളിൽ 4,000 ടൂറിസ്റ്റ് വാഹനങ്ങളും വാരാന്ത്യങ്ങളിൽ 6,000 വാഹനങ്ങളും മാത്രമേ അനുവദിക്കുകയുള്ളു. സർക്കാർ ബസുകളിലും ട്രെയിനുകളിലും എത്തുന്ന വിനോദസഞ്ചാരികൾക്ക് ഇത് ബാധകമല്ല. പ്രാദേശികമായി കാർഷിക ഉൽപന്നങ്ങൾ കൊണ്ടുപോകുന്ന വാഹനങ്ങളെയും ചരക്ക് വാഹനങ്ങളെയും നിയന്ത്രണത്തിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.ഏപ്രിൽ ഒന്നുമുതൽ നിയന്ത്രണം നടപ്പിലാക്കണമെന്നും ജൂൺ വരെ പ്രാബല്യത്തിൽ തുടരണമെന്നും കോടതി നിർദേശിച്ചു.
