മനുഷ്യാവകാശ ഉത്തരവ് നടപ്പിലാക്കി:
- Posted on November 29, 2024
- News
- By Goutham Krishna
- 39 Views
മനുഷ്യാവകാശ ഉത്തരവ് നടപ്പിലാക്കി:
മണക്കാട് – തിരുവല്ലം റോഡ് ഗതാഗതയോഗ്യമാക്കി.
തിരുവനന്തപുരം: മണക്കാട്-തിരുവല്ലം
റോഡിൽ നിലവിലുണ്ടായിരുന്ന പണികളെല്ലാം
പൂർത്തിയാക്കിഗതാഗതയോഗ്യമാക്കിയതായി
ജല അതോറിറ്റിയും പൊതുമരാമത്ത് വകുപ്പും
മനുഷ്യാവകാശ കമ്മീഷനെ അറിയിച്ചു.
കമ്മീഷൻ ചെയർപേഴ്സൺ ജസ്റ്റിസ്
അലക്സാണ്ടർ തോമസ് നൽകിയ ഉത്തരവിന്റെ
അടിസ്ഥാനത്തിലാണ് നടപടി. റോഡ്ഗതാഗത
യോഗ്യമാക്കിയതിന്റെ വീഡിയോ ദൃശ്യങ്ങളും
സർക്കാർ ഹാജരാക്കി. പത്രവാർത്തയുടെ
അടിസ്ഥാനത്തിൽ കമ്മീഷൻസ്വമേധയാ
രജിസ്റ്റർ ചെയ്ത കേസിലാണ് നടപടി.