മണ്ണിലെ യഥാർത്ഥ താരങ്ങൾ കർഷകർ : കൃഷിമന്ത്രി പി പ്രസാദ്.
- Posted on August 02, 2025
- News
- By Goutham prakash
- 71 Views

സ്വന്തം ലേഖിക
കാക്കനാട് : മനുഷ്യരെല്ലാവരും കൃഷിയുടെയും കർഷകരുടെയും ആനുകൂല്യം കൈപ്പറ്റുന്നവരാണ് അതുകൊണ്ട് കർഷകരാണ്
മണ്ണിലെ യഥാർത്ഥ താരങ്ങളെന്ന്
കൃഷിമന്ത്രി പി പ്രസാദ് പറഞ്ഞു. ജില്ലാ പഞ്ചായത്ത് കൃഷിവകുപ്പിന്റെ സഹകരണത്തോടെ സംഘടിപ്പിച്ച ജില്ലാ കാർഷികമേള പൊലിക 2025 ന്റെ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി. കാർഷിക ഉത്പന്നങ്ങളുടെ വില നിശ്ചയിക്കാനുള്ള അധികാരം കർഷക്ന് ലഭിച്ചാൽ മാത്രമേ അവരുടെ ജീവിതനിലവാരം മെച്ചപ്പെടൂ അതിനായി ഉൽപ്പന്നങ്ങളെ മൂല്യവർധിത ഉൽപ്പന്നങ്ങളാക്കി മാറ്റി വിപണനം നടത്താൻ സാധിക്കണം. കാർഷികമേളകൾ കർഷകരെ സഹായിക്കുവാൻ
വിപണിയിലുള്ള ഒരു ഇടപെടലാണ്.
കർഷകർക്കായി
കൃഷിവകുപ്പ് ഒരു കൃഷിഭവൻ ഒരു ഉൽപ്പന്നം എന്ന പദ്ധതി ആരംഭിക്കുകയും, ഇങ്ങനെ ഉത്പാദിപ്പിക്കുന്ന ഉൽപ്പന്നങ്ങൾ കേരളാ അഗ്രോ ബ്രാൻഡിൽ വിപണിയിൽ എത്തിക്കുവാനും തീരുമാനിച്ചു. ഇതിലൂടെ 4000 ലധികം ഉൽപ്പന്നങ്ങൾ മികച്ച പാക്കിങ്ങിലൂടെ വിപണിയിൽ എത്തിക്കുവാൻ സാധിച്ചു. ദേശീയതലത്തിൽ കേരളത്തിന്
കാർഷിക മേഖലയിൽ വലിയ മുന്നേറ്റം ഉണ്ടാക്കാൻ കഴിഞ്ഞതായും മന്ത്രി പറഞ്ഞു.
സ്ഥലംമാറ്റം ലഭിച്ചു പോകുന്ന ജില്ലാ കളക്ടർ എൻ എസ് കെ ഉമേഷ് ഐ.എ.എസിനും സബ് കളക്ടർ കെ മീര ഐഎഎസിനും ചടങ്ങിൽ യാത്രയയപ്പ് നൽകി
ജില്ലയിലെ മികച്ച കർഷകർക്കുള്ള അവാർഡ് വിതരണവും മന്ത്രി നിർവഹിച്ചു.
ജില്ലാ പഞ്ചായത്ത് പ്രസിഡൻറ് മനോജ് മൂത്തേടൻ അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡൻറ് എൽസി ജോർജ്, ചെയർപേഴ്സൺമാരായ സനിത റഹീം, എം ജെ ജോമി, മുൻ ജില്ലാ പഞ്ചായത്ത് പ്രസിഡൻറ് ഉല്ലാസ് തോമസ്,
കൃഷി ഡെപ്യൂട്ടി ഡയറക്ടർ വി പി സിന്ധു ജില്ലാ പഞ്ചായത്ത് അംഗങ്ങളായ ശാരദ മോഹൻ, ലിസി അലക്സ് തുടങ്ങിയവർ പങ്കെടുത്തു.