വീട്ട് മുറ്റത്തെ ഔഷധം - ഉമ്മം

ധാരാളം ഔഷധഗുണങ്ങൾ ഉണ്ടെങ്കിലും, ഉമ്മം ഒരു വിഷച്ചെടി ആയതിനാൽ  ഉപയോഗിക്കുമ്പോൾ നല്ല കരുതൽ വേണം

നീലയും,  വെള്ളയും പൂക്കളോടുകൂടി കാണുന്ന ഒരു കുറ്റി ചെടിയാണ് ഉമ്മം. ഇത് വെളുത്ത ഉമ്മം, കരിയുമ്മം (നീല ഉമ്മം ), പൊന്നുമ്മം എന്നിങ്ങനെ മൂന്നു തരത്തിൽ ഉണ്ട്.ഭാരതം മുഴുവൻ കാണപ്പെടുന്ന ഔഷധ സസ്യമായ ഇതിന്റെ സംസ്കൃത പേര് ധുർധൂ രം എന്നാണ്. ധാരാളം ആൽക്കലോയി ഡുകൾ അടങ്ങിയിട്ടുള്ള ഈ ചെടിയുടെ ശാസ്ത്രീയ നാമം 'ഡാറ്റര സ്ട്രാമോണിയും' എന്നാണ്.

ആയുർവേദത്തിൽ ഉപയോഗിക്കുന്ന പ്രധാന ഔഷധ സസ്യമായ ഉമ്മത്തിന്റെ ഗുണങ്ങൾ എന്തൊക്കെയാണ്?

പേപ്പട്ടി വിഷത്തിന് അതീവ ഫലപ്രദമായ ഉമ്മം കുടലിലും,  ശ്വാസകോശത്തിലും ഉള്ള കോച്ചി വലിക്കൽ ഇല്ലാതാക്കി വേദന ശമിപ്പിക്കുന്നു. ഔഷധ സസ്യമായ ഇതിന്റെ എല്ലാ ഭാഗങ്ങളും അധികമായാൽ മയക്കം ഉണ്ടാകും. ഉമ്മം അപകടസാധ്യതയുള്ള വിഷ ഔഷധം ആയതിനാൽ വിദഗ്ധരുടെ മേൽനോട്ടത്തിൽ വേണം ഉപയോഗിക്കാൻ.

ഉമ്മത്തിന്റെ ഇലയിൽ വിഷമുള്ള ആൽക്കലോയിഡുകൾ അടങ്ങിയിരിക്കുന്നു.ഹയോ സയാമൈൻ എന്ന ആൽക്കലോയ്ഡ് ഇതിൽ പ്രധാനമാണ്. വിത്തിൽ സറ്റു റിൻ എന്ന ആൽക്കലോയിഡും, കുറഞ്ഞ അളവിൽ അട്രോപിന്നും  അടങ്ങിയിരിക്കുന്നു.

ആയുർവേദത്തിൽ ആസ്ത്മ ചികിത്സയിൽ ഏറെ പ്രയോജനം ഉള്ള ഒരു ഔഷധസസ്യമാണിതെങ്കിലും കായ നിറയെ വിഷമാണ്. അതുകൊണ്ട് തന്നെ കായ കഴിക്കുന്നത് ജീവനുതന്നെ ഭീഷണിയാണ്. ഉമ്മത്തിൻ കാ ആമാശയത്തിന്റെ പ്രവർത്തനങ്ങളെ സാരമായി ബാധിക്കുകയും,  നാഡീവ്യൂഹത്തിന്റെ പ്രവർത്തനങ്ങളെ മന്ദീഭവിപ്പിക്കുകയും ചെയ്യും. ഈ കാ കഴിച്ച് വിഷബാധ കൂടുതലായാൽ മരണംവരെ സംഭവിക്കാം.

എന്നാൽ ചിലർ ഇതിന്റെ കായ ലഹരിക്കായി ഉപയോഗിക്കുന്നു.ആയുർവേദ ആചാര്യൻമാർ ഉമ്മത്തെ സ്ഥാവര വിഷ ഗണത്തിൽ ഉൾപ്പെടുത്തിയിരിക്കുന്നു. ഉമ്മം ഇല ഉണക്കി കഫക്കെട്ട് ഉള്ളവർ ശമനം കിട്ടുന്നതിന് പണ്ട് പുകവലിച്ചിരുന്നു.

അതുപോലെതന്നെ ഇതിന്റെ വേര് ശുദ്ധിചെയ്ത് ഉപയോഗിക്കുന്നത് മദ്യപാനം നിർത്താൻ നല്ലതാണ് എന്ന് നാട്ടു ചികിത്സയിൽ പറയുന്നു. ഉമ്മത്തിൻ കായിൽ എള്ള് നിറച്ച് തിളപ്പിച്ച്‌ അരച്ച് മുട്ട് വേദനയുള്ളിടത്ത് തേക്കുന്നത് നല്ലതാണ്. ഇത്രയേറെ ഔഷധഗുണങ്ങളുള്ള ഉമ്മത്തിലെ കൂടുതൽ വിശേഷങ്ങൾ എന്തൊക്കെ ആണെന്ന് നോക്കാം.

കുന്നിക്കുരു

Author
Citizen Journalist

Deepa Shaji Pulpally

എൻമലയാളത്തിന്റെ സിറ്റിസൺ ജേര്ണലിസ്റ് ക്ലബ്-ലെ വയനാട്ടിൽ നിന്നുള്ള സംഭാവക.

You May Also Like