വറ്റി വരണ്ട നദിയിൽ ബോംബ്
- Posted on August 10, 2022
- Kauthukam
- By Goutham prakash
- 463 Views
പരിഭ്രാന്തി ഉയര്‍ത്തി ഇറ്റലിയിലെ പൊ നദിയില്‍ കണ്ടെത്തിയത് ഉഗ്രസ്ഫോടന സാധ്യതയുള്ള രണ്ടാം ലോകയുദ്ധ കാലത്തെ ബോംബ്.

പരിഭ്രാന്തി ഉയര്‍ത്തി ഇറ്റലിയിലെ പൊ നദിയില്‍ കണ്ടെത്തിയത് ഉഗ്രസ്ഫോടന സാധ്യതയുള്ള രണ്ടാം ലോകയുദ്ധ കാലത്തെ ബോംബ്.
കനത്ത വരള്‍ച്ചയില്‍ നദി വറ്റിയതാണ് 450 കിലോഗ്രാം ഭാരമുള്ള ബോംബ് കണ്ടെത്താന്‍ കാരണമായത്.
പ്രദേശത്ത് കനത്ത സുരക്ഷ ഏര്‍പ്പെടുത്തുകയും പ്രദേശവാസികളെ ഒഴിപ്പിക്കുകയും ചെയ്ത അധികൃതര്‍ ബോംബ് നിര്‍വീര്യമാക്കുകയും നിയന്ത്രിതമായ സ്ഫോടനത്തോടെ പൂര്‍ണമായും നശിപ്പിക്കുകയും ചെയതു. മത്സ്യത്തൊഴിലാളികളാണ് ബോംബ് നദിയില്‍ കണ്ടത്.
മാണ്ടുവക്കടുത്ത് ബോര്‍ഗൊ വിര്‍ഗീലിയൊ എന്ന ഗ്രാമമായിരുന്നു സമീപത്തെ ആള്‍താമസമുള്ള പ്രദേശം. ഇവിടെ നിന്നും 3000 ആളുകളെ ഒഴിപ്പിച്ചു. ഇതുവഴിയുള്ള വ്യോമയാനം, റെയില്‍വേ അടക്കമുള്ള ഗതാഗതം പൂര്‍ണമായും തടഞ്ഞാണ് ബോംബ് നിര്‍വീര്യമാക്കാനുള്ള നടപടികള്‍ സ്വീകരിച്ചതെന്ന് ബോര്‍ഗൊ വിര്‍ഗീലിയൊ മേയര്‍ ഫ്രാന്‍സെസ്കൊ അപോര്‍ടി പറഞ്ഞു