പരാതി തീർപ്പാക്കിയ ജഡ്ജി വീട്ടമ്മയുടെ ഗൃഹ പ്രവേശനത്തിന് സമ്മാനവുമായെത്തി

മാനന്തവാടി: ലീഗല്‍ സര്‍വ്വീസ് കമ്മറ്റിയുടെ ഇടപെടലിനെതുടര്‍ന്ന് വിധവയായ വീട്ടമ്മയുടെ വീട് നിര്‍മാണം പൂര്‍ത്തിയായി.വെള്ളമുണ്ട കട്ടയാട് ഏരി വീട്ടില്‍ ആസ്യയുടെ വീട് നിര്‍മാണമാണ് മാനന്തവാടി താലൂക്ക് ലീഗല്‍ സര്‍വ്വീസ് കമ്മറ്റി ചയര്‍മാനും മാനന്തവാടി പ്രത്യേക കോടതി ജഡിജിയുമായ പി ടി പ്രകാശന്റെ ഇടപെടലിനെ തുടര്‍ന്ന് പൂര്‍ത്തിയാക്കാന്‍ സാധിച്ചത്.വീട് നിര്‍മിക്കാനായി തന്റെ കൈവശമുള്ള ഭൂമി വില്‍പ്പന നടത്തിയെങ്കിലും വീട് നിര്‍മാണം പാതി വഴിയില്‍ തടസ്സപ്പെട്ടപ്പോഴാണ് ആസ്യ ലീഗല്‍ സര്‍വ്വീസിനെ സമീപിച്ചത്.ചെയര്‍മാന്‍ ഇടപെട്ടതോടെയാണ് കരാറുകാരന്‍ പണിപൂര്‍ത്തിയാക്കി വീട് കൈമാറിയത്.പണി പൂര്‍ത്തിയായ പുതിയ വീട്ടിലെത്തിയ ലീഗല്‍ കമ്മറ്റി ചെയര്‍മാന്‍ ആസ്യക്ക് ഗൃഹപ്രവേശന സമ്മാനവും കൈമാറി.