കുറ്റ്യാടിയില്‍ കാര്‍ യാത്രക്കാര്‍ക്കു നേരെ പാഞ്ഞടുത്ത് കാട്ടാന.
- Posted on March 19, 2025
- News
- By Goutham prakash
- 421 Views
കോഴിക്കോട്: കാർ യാത്രക്കാർക്കു നേരെ പാഞ്ഞടുത്ത് കാട്ടാന. കുറ്റ്യാടി പക്രംതളം ചുരത്തിലാണ് ആന കാർ യാത്രക്കാർക്ക് നേരെ പാഞ്ഞടുത്തത്.
ഇന്നു പുലർച്ചെ ആറരയോടെ ആയിരുന്നു സംഭവം. വയനാട് സ്വദേശികളായ വാളാട് പുത്തൂർ വള്ളിയില്‍ വീട്ടില്‍ റിയാസും ബന്ധുക്കളുമാണ് കാറിലുണ്ടായിരുന്നത്.
കോഴിക്കോട് വിമാനത്താവളത്തില്‍ ബന്ധുവിനെ കൂട്ടാനായി പോയതായിരുന്നു. കാറിലുണ്ടായിരുന്നവർ അത്ഭുതകരമായാണ് രക്ഷപ്പെട്ടത്. കാറിന് വലിയ കേടുപാടുകള്‍ സംഭവിച്ചു.
ആന കുത്താൻ വരുന്നതിന്റെ വീഡിയോ ദൃശ്യങ്ങള്‍ കാറിലുണ്ടായിരുന്നവർ പകർത്തിയിരുന്നു.
ഇതിനിടയിലാണ് വയനാട് ജില്ലയില്‍ ചുരം തുടങ്ങുന്ന സ്ഥലത്ത് വച്ച് കാട്ടാന കാറിന് നേരെ പാഞ്ഞടുത്തത്. കാറില്‍ കുത്തിയശേഷം കാട്ടാന തിരിഞ്ഞുപോവുകയായിരുന്നു.
