മുൻ കേന്ദ്ര മന്ത്രിയും കേരളാ കോൺഗ്രസ് വർക്കിംഗ് ചെയർമാനുമായ പി.സി തോമസിന്‍റെ മകൻ ജിത്തു തോമസ് അന്തരിച്ചു

കൊച്ചി :  കേരളാ കോൺഗ്രസ് നേതാവ് പി സി തോമസിന്റെ മകൻ ജിത്തു തോമസ് (42) അന്തരിച്ചു. സംസ്കാരം നാളെ (09-03-2023- വ്യാഴം) ഉച്ച കഴിഞ്ഞ് 03:00- മണിക്ക് എറണാകുളം കടവന്തറ കുമാരനാശാൻ നഗറിലെ വസതിയിൽ നടക്കുന്ന പ്രാർത്ഥനാ ശുശ്രൂഷകൾക്ക് ശേഷം ഇളംകുളം ലിറ്റിൽ ഫ്ലവർ പള്ളി സെമിത്തേരിയിൽ. അർബുദ ബാധയെ തുടർന്ന് എറണാകുളം രാജഗിരി  ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ബംഗളുരുവിൽ ഐ ടി എഞ്ചിനീയറായിരുന്നു. ഭാര്യ: തിരുവല്ല സ്വദേശിയായ ജയത (ഐ ടി എഞ്ചിനീയർ). മക്കൾ: ജോനാഥൻ, ജോഹൻ (ഇരുവരും എറണാകുളം ചോയ്സ് സ്കൂൾ വിദ്യാർത്ഥികൾ). 1957-ലെ ഇ എംസ് ഗവൺമെന്റിന്റെ കാലത്ത് സംസ്ഥാനത്തെ പ്രതിപക്ഷ നേതാവും തുടർന്ന് ആർ ശങ്കർ മന്ത്രിസഭയിൽ ആഭ്യന്തര മന്ത്രിയും കോൺഗ്രസ് നേതാവുമായിരുന്ന അന്തരിച്ച പി ടി ചാക്കോയുടെ പൗത്രനാണ്.


പ്രത്യേക ലേഖിക

Author
Citizen Journalist

Goutham Krishna

No description...

You May Also Like