എം. ടെക് കോസ്റ്റൽ ഹാർബർ എൻജിനീയറിങ് പരീക്ഷയിൽ രണ്ടാം റാങ്ക് സ്വന്തമാക്കി അനീറ്റ തോമസ്
- Posted on November 03, 2021
- Localnews
- By Deepa Shaji Pulpally
- 2076 Views
തിരുവനന്തപുരത്ത് നിന്നാണ് ബി ടെക് എഞ്ചിനീയറിംഗ് PRSCET അനീറ്റ പാസായത്

കേരള ഫിഷറീസ് സമുദ്ര സർവകലാശാലയുടെ രണ്ടാം റാങ്ക് നേടി വയനാട്, പുൽപ്പള്ളി സ്വദേശിയായ അനീറ്റ തോമസ്. ചെറുപ്പം മുതൽ പഠനത്തിൽ മിടുക്കിയായിരുന്ന അനീറ്റ തിരുവനന്തപുരത്ത് നിന്നാണ് ബി ടെക് എഞ്ചിനീയറിംഗ് PRSCET പാസായത്. കേരള യൂണിവേഴ്സിറ്റിയിൽ നിന്നുമാണ് എം.ടെക് കോ സ്റ്റൽ ഹാർബർ എൻജിനീയറിങ് പരീക്ഷയിൽ രണ്ടാം റാങ്ക് നേടിയത്. പുൽപ്പ ള്ളി, ശശിമല എം.യു തോമസ് മാഞ്ചിറ (പുൽപ്പള്ളി വ്യാപാരി- വ്യവസായി ബാങ്ക് മുൻ സെക്രട്ടറി)യുടെയും, സോഫിയ തോമസിനെയും മകളാണ് അനീറ്റ.