ഗോത്ര ജനതയുടെ സമഗ്രവികസനം ലക്ഷ്യമെന്ന് മന്ത്രി ഒ.ആർ. കേളു,
- Posted on June 17, 2025
- News
- By Goutham prakash
- 70 Views

ഗോത്ര ജനതയുടെ പ്രശ്നങ്ങളും, തദ്ദേശ സ്വയഭരണ സ്ഥാപനങ്ങളുടെ പദ്ധതികളും ചർച്ച ചെയ്യാൻ
വയനാട് ക്രോൺക്ലേവ് തുടങ്ങി.
ജില്ലയിൽ ബഹുഭൂരിപക്ഷമുള്ള ഗോത്ര ജനതയുടെ വിദ്യാഭ്യാസം, ആരോഗ്യം, അടിസ്ഥാന സൗകര്യങ്ങൾ, കൃഷി, അതിജീവനം, വനാവകാശ നിയമത്തിലെ അവകാശപ്പെട്ട ഭൂമി, ഉന്നതികളിലെ ഗോത്ര ജനതയുടെ വിഷയങ്ങളിൽ
സമഗ്രമായ ചർച്ചയും തീരുമാനവും ഉണ്ടാക്കാനാണ് വയനാട് കോൺക്ലേവെന്ന്,പട്ടികജാതി - പട്ടിക വർഗ്ഗ വകുപ്പ് മന്ത്രി ഒ.ആർ. കേളു പറഞ്ഞു.
വയനാട് കോൺക്ലേവിൽ, ആസ്പിരിയേഷൻ ജില്ലയായ വയനാട്ടിലെ വികസന പദ്ധതികൾ അവലോകനം ചെയ്യുന്നതിനും,
കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ സംയുക്തമായി ജില്ലയില്‍ നടപ്പാക്കുന്ന വിവിധ വികസന പദ്ധതികള്‍ അവതരിപ്പിക്കാന്‍ ജില്ലാതല വികസന കോണ്‍ക്ലേവ് സംഘടിപ്പിക്കുന്നത്.
സുല്‍ത്താന്‍ ബത്തേരി ഹോട്ടല്‍ സപ്ത റിസോർട്ടിൽ നടക്കുന്ന കോൺക്ലേവിൽ പട്ടികജാതി പട്ടികവർഗ പിന്നാക്ക ക്ഷേമ വകുപ്പ് മന്ത്രി ഒ ആർ കേളു ഉദ്ഘാടനം ചെയ്തു.
ജില്ലയില്‍ നടപ്പിലാവുന്ന വയനാട് പാക്കേജ്, ആസ്പിരേഷണല്‍ ജില്ലാ പദ്ധതി, പ്രധാനമന്ത്രി ജന്‍ വികാസ് കാര്യക്രം, മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധി, സാസ്‌കി, എംപി ലാഡ്‌സ്, എംഎല്‍എ ലാഡ്‌സ്, സിഎസ്ആര്‍ ഫണ്ട് എന്നിവ വിനിയോഗിച്ച് വിവിധ വികസന പദ്ധതികള്‍ തയ്യാറാക്കേണ്ടതിന്റെ ആവശ്യകത എന്നിവ കോണ്‍ക്ലേവ് ചര്‍ച്ച ചെയ്യും.
ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സംഷാദ് മരക്കാർ, ത്രിതല പഞ്ചായത്ത് അധ്യക്ഷന്‍മാര്‍, ജില്ലാ കളക്ടർ ഡി ആർ മേഘശ്രീ, വകുപ്പ് മേധാവികള്‍, ജില്ലാതല ഉദ്യോഗസ്ഥര്‍ എന്നിവര്‍ പങ്കെടുക്കും. കേന്ദ്ര-സംസ്ഥാന സര്‍ക്കാര്‍ നടപ്പാക്കുന്ന വിവിധ പദ്ധതികളുടെ അവതരണം നടത്തും. ജില്ലയുടെ വികസന മുന്നേറ്റത്തിന് ഓരോ വകുപ്പുകളും അഞ്ച് പദ്ധതികള്‍ തയ്യാറാക്കി വികസന കോണ്‍ക്ലേവില്‍ അവതരിപ്പിക്കും.
പട്ടികവര്‍ഗ വിഭാഗക്കാരുടെ സമഗ്ര ഉന്നമനം ലക്ഷ്യമാക്കുന്ന ദര്‍ത്തി ആഭ ജന്‍ ജാതീയ ഗ്രാം ഉദ്കര്‍ഷ് അഭിയാന്‍, പ്രധാന്‍ മന്ത്രി ജന്‍ ജാതി ആദിവാസി ന്യായ മഹാ അഭിയാന്‍ പദ്ധതികളും കോണ്‍ക്ലേവില്‍ ചര്‍ച്ച ചെയ്യും.