ശ്വസന വ്യായാമം | Breathing Exercise
- Posted on September 05, 2020
- Yoga
- By enmalayalam
- 957 Views
മനസ്സിനെ ശാന്തമാക്കി നിർത്താൻ ഏറ്റവും ഉത്തമമായ വഴിയാണ് ഇത്തരത്തിൽ ഡീപ് ബ്രത്ത് എടുക്കുന്നത്.

പലപ്പോഴും മനസ്സിന് വിഷമം വരുമ്പോഴും പ്രയാസങ്ങൾ അനുഭവപ്പെടുമ്പോഴും മനശാസ്ത്രജ്ഞർ ഡീപ് ബ്രത്ത് എടുക്കാൻ പറയുന്നത് കേട്ടിട്ടില്ലേ. ഇത്തരത്തിൽ ചെയ്യുമ്പോൾ നിങ്ങളുടെ ആരോഗ്യം കൂടുകയും മാനസികമായി നിങ്ങൾ വളരെ ഏറെ മെച്ചപ്പെടുകയുമാണ് ചെയ്യുന്നത്. മനസ്സിനെ ശാന്തമാക്കി നിർത്താൻ ഏറ്റവും ഉത്തമമായ വഴിയാണ് ഇത്തരത്തിൽ ഡീപ് ബ്രത്ത് എടുക്കുന്നത്.
ഈ പകർച്ചവ്യാധി കാലഘട്ടങ്ങളിൽ ശ്വസന വ്യായാമങ്ങൾ നിർബന്ധമായും ശീലമാക്കേണ്ടതാണ്
പലപ്പോഴും പരീക്ഷാ വേളകളിലും പരീക്ഷാ ഹാളിലും മറ്റും നമ്മൾ മാനസികമായി സമ്മർദ്ദം നേരിടുന്ന അവസരങ്ങളാണ്. ഇത്തരം അവസ്ഥകളിൽ നിങ്ങൾക്ക് ചെയ്യാൻ പറ്റുന്ന കാര്യം എന്ന് പറയുന്നത് ശ്വാസം ദീർഘമായി അകത്തോട്ട് വലിച്ച് പുറത്ത് വിടുക എന്നതാണ്. എന്നാൽ മലിന വായു ഇല്ലാത്തിടത്ത് വേണം ഇത്തരത്തിൽ ഗാഢശ്വസനം നടത്താൻ. ഉയർന്ന രക്ത സമ്മർദ്ദത്തിന് വേഗമില്ലാത്ത ഗാഢശ്വസനം ഔഷധതുല്യമായ ഗുണഫലമുണ്ടാക്കുമെന്നാണ് പഠനങ്ങളിൽ വ്യക്തമാക്കുന്നത്. ശ്വസന വ്യായാമങ്ങൾ പലവിധത്തിലുണ്ട്. അവ ഏതൊക്കെയാണെന്ന് നമുക്ക് നോക്കാം.