കോവിഡ് പ്രതിരോധത്തിന് മലയാളികൾ നൽകിയ സംഭാവനക്ക് ലോകാരോഗ്യസംഘടനയുടെ അംഗീകാരം
- Posted on September 06, 2021
- News
- By Deepa Shaji Pulpally
- 511 Views
മലബാറിലെ വിവിധ കോളേജുകളിലെ അധ്യാപകരും, ഗവേഷകരുമായ 7 - പേർ ചേർന്ന് തയ്യാറാക്കിയ പ്രബന്ധമാണ് ലോകാരോഗ്യസംഘടനക്കുവേണ്ടി ' വേൾഡ് ഡേറ്റ ബോർഡ് ഓഫ് കോവിഡ് - 19 ' തെരഞ്ഞെടുത്തത്

ഇലവർഗങ്ങളിലെ രോഗപ്രതിരോധ ശേഷിയെ കുറിച്ച് പഠനം നടത്തിയതിന് മലയാളി ശാസ്ത്രജ്ഞൻമാർക്ക് അംഗീകാരം. മലബാറിലെ വിവിധ കോളേജുകളിലെ അധ്യാപകരും, ഗവേഷകരുമായ 7 - പേർ ചേർന്ന് തയ്യാറാക്കിയ പ്രബന്ധമാണ് ലോകാരോഗ്യസംഘടനക്കുവേണ്ടി ' വേൾഡ് ഡേറ്റ ബോർഡ് ഓഫ് കോവിഡ് - 19 ' തെരഞ്ഞെടുത്തത്. കോവിഡ് പ്രതിരോധ സംബന്ധിയായ ഗവേഷണപ്രബന്ധങ്ങളിൽ മലയാളികളുടെ സംഭാവനയാണിത്.
കേരളത്തിലെ ആദിവാസികൾ ഉൾപ്പെടെയുള്ളവർ പരമ്പരാഗതമായി ഭക്ഷണത്തിൽ ഉപയോഗിച്ചുവരുന്ന ചില ഇല വർഗ്ഗങ്ങൾക്ക് രോഗപ്രതിരോധശേഷി നൽകാനുള്ള കഴിവുണ്ടെന്നും ഇവരുടെ പഠനത്തിൽ വിവരിക്കുന്നു. ചെറൂള, കാട്ടുചേന, ബ്രഹ്മി, മുരിങ്ങ പൊന്നം കാണാൻ തുടങ്ങിയ അറുപതോളം ചെടികളിൽ ആണ് ഗവേഷണം നടത്തിയത്. ഇത് സംബന്ധിച്ചുള്ള പ്രബന്ധം ഇവർ ' വെബ് ഓഫ് സയൻസ്' അംഗീകാരമുള്ള ഹൈദരാബാദിലെ 'അന്നൽസ് ഓഫ് ഫൈറ്റോ മെഡിസിൻ ' എന്ന അന്താരാഷ്ട്ര ജേർണലിലെ കോവിഡ് സ്പെഷ്യൽ സീസണിൽ പ്രസിദ്ധീകരിച്ചിരുന്നു. ഈ പ്രബന്ധമാണ് ലോകാരോഗ്യസംഘടന അംഗീകരിച്ചത്.
സർ സയ്യിദ് കോളേജിൽ 40 - ലക്ഷം രൂപ ചെലവിട്ട് വാങ്ങിയ ' ഗ്യാസ് ക്രെമാ റ്റോഗ്രാഫി മാസ് സ്‌പെ ക്രോമെട്രി 'എന്ന ആധുനിക ഉപകരണത്തിന്റെ സഹായത്തോടെയാണ്, ചെടികളിലെ ജൈവ സംയുക്തങ്ങളെ കുറിച്ച് ഗവേഷണം നടത്തിയത്. ആഗോളതലത്തിൽ നാൽപതിനായിരത്തോളം ശാസ്ത്ര പ്രബന്ധങ്ങൾ വേൾഡ് ഡേറ്റാ ബേസ് ഓഫ് കൊവിഡ്19 തിരഞ്ഞെടുത്ത കൂട്ടത്തിലാണ് മലയാളികളുടെ ഈ പ്രബന്ധവും ഉൾപ്പെടുത്തിയിട്ടുള്ളത്.
കണ്ണൂർ തളിപ്പറമ്പ് സർ സൈദ് കോളേജ് സസ്യശാസ്ത്ര അധ്യാപകൻ ഡോ. എ. കെ അബ്ദുസലാം, പയ്യന്നൂർ കോളേജിലെ സസ്യശാസ്ത്ര അധ്യാപകൻ ഡോ. എം.കെ രതീഷ് നാരായ ണൻ, കണ്ണൂർ എസ്. എൻ കോളേജ് ശാസ്ത്ര വിഭാഗം മേധാവി ഡോ. കെ.പി പ്രശാന്ത്, കാഞ്ഞങ്ങാട് നെഹ്റു കോളേജ് മേധാവി ഡോ. പ്രജിത്ത്, സംസ്കൃതം അധ്യാപിക ഡോ. എ. പി അനു, തിരൂരങ്ങാടി പി. എസ്. എം. ഒ കോളേജിലെ പ്രിൻസിപ്പൽ ഡോ. കെ അസീസ്, പൊന്നാനി എം.ഇ.എസ് കോളേജിലെ ഡോ. പി.വി ജ്യോതി എന്നിവർ ചേർന്നാണ് ഗവേഷണം നടത്തിയത്. ഇവർക്ക് ഗവേഷണ വിദ്യാർഥികളുടെ സംഭാവനയും ഉണ്ടായിരുന്നു.
കർഷകർക്ക് ഐക്യദാർഢ്യവുമായി നാഷണൽ യുത്ത് പ്രൊജക്റ്റ് അംഗങ്ങൾ