കുസാറ്റ് ശാസ്ത്രജ്ഞന് ദക്ഷിണ കൊറിയയിൽ നടക്കുന്ന അന്താരാഷ്ട്ര അന്തരീക്ഷ ഗവേഷണ സമ്മേളനത്തിലേക്ക് ക്ഷണം.
- Posted on June 04, 2025
- News
- By Goutham prakash
- 69 Views

സ്വന്തം ലേഖകൻ.
കൊച്ചി: കൊച്ചി ശാസ്ത്ര സാങ്കേതിക സർവകലാശാല (കുസാറ്റ്) അഡ്വാൻസ്ഡ് സെന്റർ ഫോർ അറ്റ്മോസ്ഫെറിക് റഡാർ റിസർച്ച് കേന്ദ്രത്തിലെ (ACARR) ശാസ്ത്രജ്ഞനായ ഡോ. അജിൽ കോട്ടയിലിന് ദക്ഷിണ കൊറിയയിലെ സോളിലെ യോൻസെ സർവകലാശാലയിൽ നടക്കുന്ന സിംപോസിയത്തിൽ പങ്കെടുക്കുന്നതിനായി ക്ഷണം ലഭിച്ചു.
2025 ജൂൺ 9 മുതൽ 13 വരെ നടക്കുന്ന അറ്റ്‌മോസ്‌ഫെറിക് പ്രോസസ്സ് ആൻഡ് ദെയർ റോൾ ഇൻ ക്ലൈമറ്റ് (APARC) ഗ്രാവിറ്റി വേവ്സ് ആൻഡ് FISAPS എന്ന പരിപാടിയിലേക്കാണ് അദ്ദേഹം പ്രത്യേക ക്ഷണിതാവായി എത്തുന്നത്.
ലോക കാലാവസ്ഥ ഗവേഷണ പദ്ധതിയിലുള്ള (WCRP) ഒരു മുഖ്യ പദ്ധതിയായ APARC-ന്റെ ഭാഗമായി സംഘടിപ്പിച്ചിരിക്കുന്ന സിംപോസിയമാണ് ഇത്. ഡോ. അജിൽ, കുസാറ്റ് എസ് ടി റഡാറിൽ നിന്നുള്ള ഹൈ ഫ്രീക്വൻസി ഗ്രാവിറ്റി വേവ് മാനത്തിന്റെയും അവയുടെ അളവുകളുടെയും അടിസ്ഥാനത്തിൽ ഒരു പ്രഭാഷണം സിംപോസിയത്തിൽ അവതരിപ്പിക്കും.