ഓൺലൈൻ ട്രേഡിങ്ങിലൂടെ പണം നേടാമെന്ന മോഹന വാഗ്ദാനങ്ങളിൽ വീഴരുതെന്ന് പോലീസ്.*
- Posted on May 04, 2025
- News
- By Goutham prakash
- 110 Views
*
*സ്വന്തം ലേഖിക.*
സമൂഹമാധ്യമങ്ങളിലും വെബ്സൈറ്റുകളിലും വരുന്ന പരസ്യങ്ങളിൽ ഓൺലൈൻ ട്രേഡിങ്ങിലൂടെ പണം നേടാമെന്ന മോഹന വാഗ്ദാനങ്ങളാണ് തട്ടിപ്പുകാർ നൽകുന്നത്. ടെലിഗ്രാം, വാട്സാപ്പ്, ഫേസ്ബുക്, ഇൻസ്റ്റാഗ്രാം എന്നീ സോഷ്യൽ മീഡിയകളിൽ മെസ്സേജുകളും,ലിങ്കുകളും, ഗ്രൂപ്പുകളും ആയി ഇത്തരം തട്ടിപ്പുകാർ സജീവമാണ്. ചുരുങ്ങിയ സമയം കൊണ്ട് ഇരട്ടിയിലധികം പണം നേടാം എന്നിങ്ങനെയുള്ള ആരെയും ആകർഷിക്കുന്ന തരത്തിലുള്ള വാഗ്ദാനങ്ങളാണ് തട്ടിപ്പുകാർ മുന്നോട്ട് വയ്ക്കുന്നത്.
ട്രേഡ് ചെയ്യാൻ ഉദ്ദേശിക്കുന്ന ആപ്ലിക്കേഷനുകളെയും വെബ്സൈറ്റുകളെയും പറ്റി വ്യക്തമായി അന്വേഷിച്ച് അവയുടെ ആധികാരികത ഉറപ്പുവരുത്തിയതിനു ശേഷം മാത്രം പണം ഇൻവെസ്റ്റ് ചെയ്യുക. സാമ്പത്തിക തട്ടിപ്പിനിരയായാൽ ഒരു മണിക്കൂറിനകം 1930 എന്ന നമ്പരിൽ അറിയിക്കുക.
