കാഴ്ചയുടെ വിരുന്നൊരുക്കി കേരള കാർഷിക സർവകലാശാല

തിരുവനന്തപുരത്തു കനകക്കുന്നിൽ ടൂറിസം വകുപ്പിന്റെ ആഭിമുഖ്യത്തിൽ നടക്കുന്ന വസന്തോത്സവം 2024 പുഷ്പമേളയുടെ   ഭാഗമായി കേരള കാർഷിക സർവകലാശാലയെ പ്രതിനിധീകരിച്ചു പങ്കെടുക്കുന്ന വെള്ളായണി കാർഷിക കോളേജിലെ ഇൻസ്ട്രക്ഷണൽ ഫാമിൻ്റെ ചെടികൾ  ജനശ്രദ്ധ ആകർഷിക്കുന്നു.  ഫലനോപ്സിസ് ഓർക്കിഡുകളാൽ തീർത്ത ഓർക്കിഡ് ട്രീ, സക്കുലെൻറ്സ് കൊണ്ടുണ്ടാക്കിയ മിനിയേച്ചർ ഗാർഡനുകൾ, ആമ്പലുകൾ, ആർട്ടിസ്റ്റിക് ഡിസ്പ്ലേ, കലമാനിൻ്റെ കൊമ്പുകളോട് സാമ്യമുള്ള, 25 വർഷത്തോളം പ്രായമുള്ള പ്ലാറ്റിസീരിയം  ഫേൺ,  ബോൺസായ്,   വിവിധതരം ഇലച്ചെടികൾ, തൂക്കുചെടികൾ, പൂച്ചെടികൾ എന്നിങ്ങനെ ആയിരത്തി അഞ്ഞൂറോളം ചെടികൾ ഇൻസ്ട്രക്ഷണൽ ഫാം  പ്രദർശനത്തിൽ ഉൾപ്പെടുത്തിയിരിക്കുന്നു.

പുഷ്പമേളയോടൊപ്പം സജ്ജീകരിച്ചിട്ടുള്ള സ്റ്റാളിൽ നിന്ന് ജനുവരി 3 വരെ  വിവിധ ഉത്പന്നങ്ങൾ പൊതുജനങ്ങൾക്ക് വാങ്ങാനുള്ള സൗകര്യവും ഒരുക്കിയിട്ടുണ്ട്. കേരള കാർഷിക സർവകലാശാല പുറത്തിറക്കിയ അത്യുല്പാദന ശേഷിയുള്ള ഇരുപതോളം പച്ചക്കറി വിത്തുകൾ, പച്ചക്കറി തൈകൾ,  തെങ്ങിൻ തൈകൾ, ഫല വൃക്ഷ തൈകൾ  ഉപ-സൂക്ഷ്മ മൂലക മിശ്രിതമായ അയർ, മണ്ണിരക്കമ്പോസ്റ്, ജീവാണു വളങ്ങൾ, മൂല്യ വർധിത ഉത്പന്നങ്ങൾ, ആമ്പൽ, ടെറേറിയം   എന്നിവ ഇവിടെനിന്നു വാങ്ങാൻ സാധിക്കും.



സ്വന്തം ലേഖകൻ.

Author
Citizen Journalist

Goutham prakash

No description...

You May Also Like