സൊലേസിന്റെ ചരിത്രം അടയാളപ്പെടുത്തുന്ന സോവനീർ പ്രകാശനം ചെയ്തു
- Posted on November 28, 2023
- Localnews
- By Dency Dominic
- 186 Views
ദീർഘകാല രോഗങ്ങളാൽ സഹനമനുഭവിക്കുന്ന പതിനെട്ട് വയസ്സിന് താഴെയുള്ള മക്കളുടെ ആരോഗ്യക്ഷേമ പ്രവർത്തനങ്ങൾ നടത്തുന്ന സൊലേസിന്റെ 16 വർഷത്തെ ചരിത്രം അടയാളപ്പെടുത്തുന്ന 'സോവനീർ' പ്രശസ്ത സിനിമാ സംവിധായകൻ അടൂർ ഗോപാലകൃഷ്ണൻ പ്രകാശനം ചെയ്തു.
കേരള ജനത കരുണയും സാന്ത്വനവും നിറഞ്ഞവരാണെന്നും, ആ നിരുപാധിക പിന്തുണയുടെ ചരിത്രമാണ് സൊലേസിന്റേതെന്നും അടൂർ ഗോപാലകൃഷ്ണൻ പറഞ്ഞു. ശുഭാപ്തി വിശ്വാസവും നന്മയും കരുണയും അനുകമ്പയും ആണ് ഷീബ അമീറും സഹ പ്രവർത്തകരും പ്രകടിപ്പിക്കുന്നതെന്നും അടൂർ വ്യക്തമാക്കി.
പ്രൊ. തോമാസ് മാത്യൂ അധ്യഷനായ ചടങ്ങിൽ പുറത്തിറക്കിയ 'അൻ എപ്പിക് ജേണി ഓഫ് അൺ കണ്ടീഷണൽ ലവ്' എന്ന ഗ്രന്ഥമാണ് പ്രകാശനം ചെയ്തത്. അടൂർ ഗോപാലകൃഷ്ണൻ ബിനോയ് വിശ്വം എം.പി. ക്ക് ഗ്രന്ഥം നൽകി പ്രകാശനം നിർവ്വഹിച്ചത്.
കെ. സച്ചിദാനന്ദൻ, സാറാ ജോസഫ്, ഇ.എം. ദിവാകരൻ, ഡോ. പി.വി. കൃഷ്ണൻ നായർ, ഷീബാ അമീർ, വി.ആർ. രാജ് മോഹൻ, പി.ആർ. രാജൻ, സി. മോഹനൻ എന്നിവർ സംസാരിച്ചു.